ബെംഗളൂരു: സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ പ്ലാസ്റ്റിക് ഡ്രമ്മിൽ കണ്ടെത്തിയ ഏറ്റവും അവസാനത്തെ മൃതദേഹത്തിന് മുമ്പത്തെ മൂന്ന് കേസുകളുമായി ബന്ധമില്ലെന്ന് ബെംഗളൂരു റെയിൽവേ പോലീസ് പറഞ്ഞു. ഇരയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് സൂപ്രണ്ട് (റെയിൽവേ) സൗമ്യലത എസ്‌കെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മാർച്ച് 14 ന് ഡ്രമ്മിൽ മൃതദേഹം കണ്ടെത്തിയ സ്ത്രീക്ക് ഏകദേശം 30 വയസ്സ് പ്രായമുണ്ടെന്നാണ് കരുതുന്നത്. ഡ്രമ്മിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറ്റവും പുതിയ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലരെ…
Read MoreMonth: March 2023
റെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 3 പേർ പിടിയിൽ
ബെംഗളൂരു: റെയില്‍വേ സ്റ്റേഷനുകളില്‍ സമാനമായ രീതിയില്‍ മൃതദേഹം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിൽ. തിങ്കളാഴ്ച രാത്രി എസ്‍എംവിടി സ്റ്റേഷന് മുന്നില്‍ മൃതദേഹം ഉപേക്ഷിച്ച് കടന്ന മൂന്ന് പേരെ പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി എട്ടരയോടെ ബെംഗളുരു എസ്‍എംവിടി സ്റ്റേഷന് മുന്നില്‍ ഓട്ടോയില്‍ വന്ന മൂന്ന് പേര്‍ ചേര്‍ന്ന് ഉപേക്ഷിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ മൃതദേഹമാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പേരും ബിഹാര്‍ സ്വദേശികളാണ്. കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേര്‍ കൂടിയുണ്ട്. അവര്‍ ഒളിവിലാണെന്നും പോലീസ്…
Read Moreരാഷ്‌ട്രപതി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഐ.എന്‍.എസ് ഗരുഡയില്‍ എത്തും തുടര്‍ന്ന് ഇന്‍ഡ്യന്‍ നേവിയുടെ വിവിധ പരിപടികളില്‍ രാഷ്ട്രപതി പങ്കെടുക്കും. മാര്‍ച്ച് 17 വെള്ളിയാഴ്ച്ച രാവിലെ കൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മാര്‍ച്ച് 18 ന് രാവിലെ കന്യാകുമാരി സന്ദര്‍ശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്ക്…
Read Moreയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിടി യ്ക്ക് സസ്പെൻഷൻ
ബെംഗളൂരു: കൊൽക്കത്തയിൽ നിന്നും അമൃത്സറിലേയ്‌ക്ക് ട്രെയിനിൽ യാത്ര ചെയ്‌ത യുവതിയുടെ തലയിൽ ടിടിഇ മദ്യപിച്ചെത്തി മൂത്രമൊഴിച്ച സംഭവങ്ങൾക്ക് പിന്നാലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ മറ്റൊരു ടിടിഐ ബെംഗളൂരുവിൽ പിടിയിൽ . സംഭവത്തെ തുടർന്ന് റെയിൽവെ ടിടിഐയെ സസ്‌പെൻഡ് ചെയ്‌തു. ട്രെയിൻ കൃഷ്ണരാജപുരത്ത് നിർത്തിയിട്ടിരുന്ന സമയം യുവതിയുടെ പക്കൽ ടിക്കറ്റ് പരിശോധനയ്ക്കായി ടിടിഐ എത്തിയിരുന്നു. ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ഇയാൾ മോശമായി പെരുമാറിയതായി യുവതി പരാതിയിൽ പറയുന്നു. നിലവിൽ പ്ലാറ്റ്ഫോമിൽ നിന്ന് ടിടിഐയെ നേരിടുന്ന യുവതിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. താൻ ടിക്കറ്റ് കാണിച്ചിട്ടും…
Read Moreവനിതാ പ്രീമിയർ ലീഗിൽ ആർസിബി യ്ക്ക് ഇത് കന്നി ജയം
മുംബൈ: തുടര്‍പരാജയങ്ങളില്‍ വലഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം സ്വന്തമാക്കി. ആദ്യ അഞ്ച് മത്സരങ്ങളും ആര്‍സിബി പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് തോല്‍പിച്ചത്. സ്‌കോര്‍: യുപി-19.3 ഓവറില്‍ 135, ആര്‍സിബി-18 ഓവറില്‍ അഞ്ച് വിക്കറ്റിന് 136. 32 പന്തില്‍ 46 റണ്‍സെടുത്ത ഗ്രേസ് ഹാരിസ്, 19 പന്തില്‍ 22 റണ്‍സെടുത്ത ദീപ്തി ശര്‍മ, 26 പന്തില്‍ 22 റണ്‍സെടുത്ത കിരണ്‍ നവ്ഗിരെ എന്നിവരുടെ ബാറ്റിംഗാണ് യുപിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആര്‍സിബിക്ക് വേണ്ടി…
Read Moreമദ്യപിച്ച ശേഷം അയൽവാസിയുടെ ഭാര്യയെ സെക്സിനായി ആവശ്യപ്പെട്ടു, തർക്കം അവസാനിച്ചത് കൊലയിൽ
ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ജയനഗര്‍ ബ്ലോക്കില്‍ 43കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. മദ്യപിച്ചശേഷം സെക്സിനായി ഭാര്യയെ ചോദിച്ചതിന് പിന്നാലെ അയല്‍വാസി അടിച്ചുകൊല്ലുകയായിരുന്നുവെന്ന് സിദ്ധാപുര പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരാഴ്ച മുന്‍പായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 43കാരനായ മണികണ്ഠനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെ എം കോളനിയിലെ സുരേഷി (45)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൂലി ജോലിക്കാരാണ്. മരണത്തില്‍ സുരേഷിനെ സംശയമുണ്ടെന്ന മണികണ്ഠന്റെ സഹോദരിയുടെ പരാതിയിലാണ് അറസ്റ്റ്. സുരേഷും മണികണ്ഠയും ഒരേ തെരുവിലാണ് താമസമെങ്കിലും മുന്‍പരിചയമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് എട്ടിന് സുരേഷ്…
Read Moreകൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യം
കൊച്ചി: കൊച്ചിയില്‍ പെയ്ത വേനല്‍മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകനായ ഡോ. രാജഗോപാല്‍ കമ്മത്ത്. ലിറ്റ്മസ് ടെസ്റ്റിലുടെയാണ് ആസിഡ് സാന്നിധ്യം തെളിയിച്ചത്. ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവയ്ക്കുയും ചെയ്തു. കൊച്ചിയിലെ വായുവിൽ രാസമലീനികരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്രമലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Read Moreഉദ്ഘാടനത്തിനു പിന്നാലെ അതിവേഗപാതയിൽ കുഴികൾ, പ്രതിഷേധവുമായി കോൺഗ്രസ്
ബെംഗളുരു: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പേ ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയില്‍ കുഴികള്‍ രൂപപ്പെട്ടതായി പരാതി. ബെംഗളുരു – രാമനഗര അതിര്‍ത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികള്‍ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകള്‍ വച്ച് കെട്ടിയടച്ചിരിക്കുകയാണ്. ബാരിക്കേഡ് മൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഈ എക്സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സര്‍വീസ് റോഡുകളും അണ്ടര്‍ പാസുകളും അടക്കമുള്ള പൂര്‍ത്തിയാകാതെയാണ് ടോള്‍ പിരിവ് നടത്തുന്നതെന്നും, പലയിടത്തും ഇനിയും എക്സ്പ്രസ്…
Read Moreജിമ്മിൽ വ്യായാമത്തിനിടെ പെൺകുട്ടിയ്ക്ക് നേരെ അതിക്രമം, മലയാളി പ്രിൻസിപ്പൽ അറസ്റ്റിൽ
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ചെന്നൈ വൈഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് എബ്രഹാം ആണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സൈദാപേട്ട് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്റെ പേരില്‍ ജിമ്മിലേക്ക് വിളിച്ചുവരുത്തി ജോര്‍ജ്ജ് എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലറ്റ് കൂടിയാണ് അറസ്റ്റിലായ ജോര്‍ജ് എബ്രഹാം. മുന്‍പും ഇയാള്‍ പല പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയതായി…
Read Moreനടി തൃഷ എന്റെ ഭാര്യയാണ്, വിജയിയുടെ കൂടെ അവൾ അഭിനയിക്കുന്നത് ഇഷ്ടമല്ല ; എ.എൽ സൂര്യ
തെന്നിന്ത്യൻ നടി തൃഷ തന്റെ ഭാര്യയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ എ എല്‍ സൂര്യ. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തൃഷ തന്റെ ഭാര്യയാണെന്ന ആരോപണം സംവിധായകന്‍ ഉന്നയിച്ചിരിക്കുന്നത്. അതിന് മുന്‍പ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ തൃഷയെ കുറിച്ചും നടന്മാരായ വിജയ്, വിക്രം എന്നിവര്‍ക്കെതിരെയും ഗുരുതര ആരോപണം താരം ഉന്നയിച്ചിരുന്നു. തൃഷ തന്റെ ഭാര്യയാണ്. അല്ലെന്ന് തെളിയിക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്ന് പറഞ്ഞാണ് സൂര്യ സംസാരിച്ച് തുടങ്ങുന്നത്. തൃഷ നായികയായി അഭിനയിച്ച ഭീമ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടിയെ കൊണ്ട്…
Read More