സമാധാനത്തിനുള്ള നോബൽ സമ്മാനം;പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധ്യത!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പരിഗണിക്കുന്നതായി വാർത്തകൾ. പുരസ്കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്ലെ തൊജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദിയുടെ നയങ്ങൾ രാജ്യത്തെ ശക്തവും സമ്പന്നവും ആക്കുന്നുവെന്ന് തൊജെ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി വിശ്വസ്തനായ നേതാവാണ് പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിവുണ്ട്, അദ്ദേഹത്തിന് പുരസ്കാരം ലഭിക്കുകയാണെങ്കിൽ അത് അർഹതയുള്ള നേതാവിന് ലഭിക്കുന്ന ചരിത്ര നിമിഷമായി മാറുമെന്നും തൊജെ കൂട്ടിച്ചേർത്തു. താൻ നരേന്ദ്ര മോദിയുടെ ആരാധകനാണ് എന്ന് പറയാനും അദ്ദേഹം…

Read More

സംസ്ഥാനത്ത് വിഐപി അതിഥികൾക്ക് ആതിഥ്യമരുളാൻ സർക്കാർ ചെലവാക്കിയത് 260 കോടി രൂപ

ബെംഗളൂരു: കർണാടകയിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ ആതിഥ്യമരുളാൻ 260 കോടി രൂപയെങ്കിലും ചെലവഴിച്ചതായി റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രിമാർക്കും അവരെ അനുഗമിക്കുന്ന പ്രതിനിധികൾക്കും ആതിഥ്യമരുളാനുള്ള 92.2 കോടി രൂപയും മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) നടത്തുന്ന ആതിഥ്യ ചെലവുകളും വിവരാവകാശ നിയമപ്രകാരമുള്ള മറുപടികൾ, ഫയൽ ആക്സസ് ചെയ്ത കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2019ൽ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായപ്പോൾ സംസ്ഥാന അതിഥികൾ, കേന്ദ്ര മന്ത്രിമാർ, ഐഎഎസ് ഉദ്യോഗസ്ഥർ, ഔദ്യോഗിക ചുമതലകൾ,…

Read More

സംസ്ഥാനത്ത് കോൺഗ്രസ്‌ ആദ്യഘട്ട സ്ഥാനാർഥി പട്ടിക നാളെ

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഈമാസം 17ന് പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ നേരത്തെ അറിയിച്ചിരുന്നു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. ജയസാധ്യതക്കാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. 224 അംഗ നിയമസഭയില്‍ 150 സീറ്റുകളിലെ വിജയമാണ് പാര്‍ട്ടി ഇത്തവണ ലക്ഷ്യമിടുന്നത്. ഇത്തവണ ജെ.ഡി.എസാണ് ആദ്യം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. 93 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയത്. ഇതുപ്രകാരം പ്രചാരണവും നടന്നുവരുന്നു. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയിട്ടില്ല.

Read More

ബെംഗളൂരു- മൈസൂരു അതിവേഗപാതയിലും കൊള്ളയടി പതിവാകുന്നു 

ബെംഗളൂരു:അതിവേഗപാതയില്‍ കാര്‍ യാത്രക്കാരായ രണ്ടുദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചതായി പരാതി. മൈസൂരു സ്വദേശികളായ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ലോഹിത് റാവുവും ഭാര്യയും ടെക്നീഷ്യനായ നവീനും ഭാര്യയുമാണ് കവര്‍ച്ചയ്ക്കിരയായത്. സ്വര്‍ണാഭരണങ്ങളുള്‍പ്പെടെ രണ്ടരലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടതായി ഇവർ പോലീസില്‍ പരാതി നല്‍കി. പുലര്‍ച്ചെ രണ്ടുമണിയോടെ ചന്നപട്ടണയ്ക്ക് സമീപം ദേവരഹൊസഹള്ളിയിലാണ് സംഭവം. ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്ക് മടങ്ങുകയായിരുന്നു ദമ്പതിമാര്‍. ചന്നപട്ടണയ്ക്ക് സമീപമെത്തിയപ്പോള്‍ കാറിന്റെ ബ്രേക്ക് തകരാറിലായതിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി. സഹായത്തിനായി ദേശീയപാതാ അതോറിറ്റി ഹെല്‍പ്പ്ലൈനില്‍ വിളിച്ചെങ്കിലും കാര്‍ കൊണ്ടുപോകാനുള്ള സൗകര്യം ലഭിച്ചില്ല. ഈ സമയം സര്‍വീസ് റോഡില്‍നിന്ന് സ്‌കൂട്ടറിലെത്തിയ…

Read More

പേരകുട്ടിയ്ക്ക് പഴം നൽകിയ ഭർതൃപിതാവിനെ യുവതി വെടിവച്ചു കൊന്നു

ബെംഗളൂരു: കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്തൃപിതാവിനെ യുവതി വെടിവെച്ച്‌ കൊന്നു. കുടകിലെ സോമവാരപേട്ട് താലൂക്കിലെ കര്‍കല്ലി ഗ്രാമത്തിലെ എം.മന്ദണ്ണയാണ് വെടിയേറ്റ് മരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മകന്‍ നാനയ്യയുടെ ഭാര്യ ജ്യോതിയെ പോലീസ് അറസ്റ്റുചെയ്തു. മന്ദണ്ണയുമായി ജ്യോതി വീട്ടില്‍ സ്ഥിരം വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി വീട്ടിലെ ഒരുമുറിയില്‍ പ്രത്യേകമായിരുന്നു മന്ദണ്ണയുടെ താമസം. ഞായറാഴ്ച ഇദ്ദേഹം പേരക്കുട്ടിക്ക് പഴം നല്‍കിയതിനെച്ചൊല്ലി ജ്യോതിയുമായി വാക്തര്‍ക്കമായി. തുടര്‍ന്ന് ജ്യോതി വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് വെടിവെക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റയുടന്‍ മന്ദണ്ണ മരിച്ചു. വിവരമറിഞ്ഞ നാനയ്യ ജ്യോതിക്കെതിരേ സോമവാരപേട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍…

Read More

വിഷു, ഈസ്റ്റർ പ്രത്യേക ട്രെയിൻ ഉടൻ പ്രഖ്യാപിക്കണം; കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം

ബെംഗളൂരു: വിഷു, ഈസ്റ്റര്‍ അവധിക്ക് നാട്ടിലെത്താന്‍ ഇത്തവണയും ബെംഗളൂരു മലയാളികള്‍ പ്രയാസപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നു. കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍റെ പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ ഇത്തവണയും യാത്ര ദുരിതമാകും. ഏപ്രില്‍ 5,6,7 തീയതികളിലാണ് കൂടുതല്‍ പേര്‍ നാട്ടിലേക്ക് മടങ്ങുക. ഈ ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകള്‍ നേരത്തേ തന്നെ തീര്‍ന്നിട്ടുണ്ട്. മുന്‍കൂട്ടി സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചാല്‍ മാത്രമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താനാകൂ. സാധാരണയായി അവസാനനിമിഷമാണ് ഇത്തരം സ്പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിക്കുക. അതോടെ, പകല്‍ സമയങ്ങളിലെ സ്പെഷല്‍ ട്രെയിനുകള്‍ കാലിയായി ഓടുകയാണ് പതിവ്. ഈസ്റ്റര്‍-വിഷു,…

Read More

ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേ ടോൾപിരിവ്: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി ഹൈക്കോടതി

ബെംഗളൂരു : എക്സ്പ്രസ്സ് വേ ടോൾ പിരിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ത്ഥാനത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് അശോക് എസ്. കിനഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. മൂന്നാഴ്ചയ്ക്കകം പ്രതികരണമറിയിക്കാൻ ദേശീയപാതാ അതോറിറ്റിയോട്(എൻ.എച്ച്.എ.ഐ.)ആവശ്യപ്പെട്ടു. ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയ്ക്ക് ഉയർന്ന ടോൾനിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാതെയാണ് ടോൾ പിരിവ് തുടങ്ങിയതെന്നുമാണ് ജനങ്ങളുടെ പ്രധാന പരാതി. ടോൾപിരിവ് തുടങ്ങിയതോടെ യാത്രക്കാർക്കുണ്ടായ പ്രശ്നങ്ങളാണ് കോടതി പരിഗണിച്ചത്. ടോൾ പിരിവ് തുടങ്ങുന്നതിന് മുൻപായി പൊതുതാത്പര്യ വിജ്ഞാപനം പുറപ്പെടുവിപ്പിക്കണമെന്നാണ്…

Read More

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിക്ക് സാധ്യത; നോട്ടീസ് നല്‍കി എഐഎഫ്എഫ്

മുംബൈ: എൈഎസ്എല്‍ പ്ലേഓഫില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിന് എതിരെ നടപടിക്ക് സാധ്യത. മത്സരം തടസ്സപ്പെടുത്തിയതിന് വുകമനോവിച്ചിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നോട്ടീസ് നല്‍കി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരെയും വുകമനോവിച്ചിന് എതിരെയും ഫെഡറേഷന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. വുകമനോവിച്ചിനെ വിലക്കുമോ എന്ന് ആശങ്കകള്‍ സജീവമാണ്. നോട്ടീസിനുള്ള വുകമനോവിച്ചിന്റെ മറുപടിക്ക് ശേഷമായിരിക്കും ഫെഡറേഷന്‍ മറ്റു നടപടികളിലേക്ക് കടക്കുക. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ എക്‌സ്ട്രാടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന്…

Read More

ഇന്നസെന്റ് ആശുപത്രിയിൽ

കൊച്ചി: പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലം ഒരാഴ്ച മുന്‍പായിരുന്ന അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അല്‍പം ഗുരുതരമായെന്നും എന്നാല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Read More

വിഷു-ഈസ്റ്റർ അവധി: കേരളത്തിലേക്ക് പ്രത്യേക സർവീസുകളുമായി ആർ.ടി.സി.കൾ; ടിക്കറ്റ് വില – സമയക്രമം അടങ്ങുന്ന വിശദാംശങ്ങൾ

ബെംഗളൂരു: കേരളത്തിലേക്ക് പ്രത്യേക സർവീസുകളുമായി കേരള, കർണാടക ആർ.ടി.സി.കൾ. ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്താണ് കേരള, കർണാടക ആർ.ടി.സി.കൾ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏപ്രിൽ രണ്ടുമുതൽ എട്ടുവരെ പത്തുവീതം പ്രത്യേക ബസുകളാണ് കേരള ആർ.ടി.സി. പ്രഖ്യാപിച്ചത്. എറണാകുളം, കോട്ടയം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് കർണാടക ആർ.ടി.സി.യുടെ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിരം ബസുകളുടെ ടിക്കറ്റ് തീരുന്നതിനാലാണ് കേരള, കർണാടക ആർ.ടി.സി.കൾ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ…

Read More
Click Here to Follow Us