വിഷു-ഈസ്റ്റർ അവധി: കേരളത്തിലേക്ക് പ്രത്യേക സർവീസുകളുമായി ആർ.ടി.സി.കൾ; ടിക്കറ്റ് വില – സമയക്രമം അടങ്ങുന്ന വിശദാംശങ്ങൾ

ബെംഗളൂരു: കേരളത്തിലേക്ക് പ്രത്യേക സർവീസുകളുമായി കേരള, കർണാടക ആർ.ടി.സി.കൾ. ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്താണ് കേരള, കർണാടക ആർ.ടി.സി.കൾ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏപ്രിൽ രണ്ടുമുതൽ എട്ടുവരെ പത്തുവീതം പ്രത്യേക ബസുകളാണ് കേരള ആർ.ടി.സി. പ്രഖ്യാപിച്ചത്. എറണാകുളം, കോട്ടയം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് കർണാടക ആർ.ടി.സി.യുടെ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ഥിരം ബസുകളുടെ ടിക്കറ്റ് തീരുന്നതിനാലാണ് കേരള, കർണാടക ആർ.ടി.സി.കൾ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

കർണാടക ആർ.ടി.സി. ബസുകൾ

  • ബെംഗളൂരു – എറണാകുളം (ഏപ്രിൽ അഞ്ച്-രാത്രി 8.48, ഐരാവത് ക്ലബ്ബ് ക്ലാസ്)
  • ബെംഗളൂരു – കോട്ടയം (ഏപ്രിൽ അഞ്ച്-രാത്രി 7.40, രാത്രി 7.48, ഏപ്രിൽ ആറ്്- രാത്രി 7.40, ഐരാവത് ക്ലബ്ബ് ക്ലാസ്)
  •  ബെംഗളൂരു – മൂന്നാർ (ഏപ്രിൽ ഏഴ്-രാത്രി 9.11,രാജഹംസ)
  •  മൈസൂരു – എറണാകുളം (ഏപ്രിൽ അഞ്ച്, ആറ്-രാത്രി 9.28).

കേരള ആർ.ടി.സി. പ്രത്യേക ബസുകൾ

  • ബെംഗളൂരു – പയ്യന്നൂർ (വൈകീട്ട് 5.30, സൂപ്പർ എക്സ്പ്രസ്-ടിക്കറ്റ് നിരക്ക് 511 രൂപ).
  • ബെംഗളൂരു – കണ്ണൂർ (രാത്രി 8.32, സൂപ്പർ ഡീലക്സ്, ടിക്കറ്റ് 611 രൂപ)
  • ബെംഗളൂരു – കോഴിക്കോട് (വൈകീട്ട് 3.06, സൂപ്പർ ഡീലക്സ്, ടിക്കറ്റ് നിരക്ക് 601 രൂപ), (വൈകീട്ട് 3.46, സൂപ്പർ എക്സ്പ്രസ്, 491 രൂപ), (രാത്രി 7.46, സൂപ്പർ ഡീലക്സ്, 681 രൂപ), (രാത്രി 8.16, സൂപ്പർ എക്സ്പ്രസ്, 541 രൂപ)
  • ബെംഗളൂരു – തൃശ്ശൂർ (രാത്രി 7.44. സൂപ്പർ ഡീലക്സ്, 771 രൂപ),
  • ബെംഗളൂരു – എറണാകുളം (വൈകീട്ട് 5.30, സൂപ്പർ ഡീലക്സ്, 871 രൂപ)
  • ബെംഗളൂരു – കോട്ടയം (വൈകീട്ട് 5.10, സൂപ്പർ ഡീലക്സ്, 941 രൂപ)
  • ബെംഗളൂരു – തിരുവനന്തപുരം (വൈകീട്ട് 6.03, സൂപ്പർ ഡീലക്സ്, 1161 രൂപ)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts