രാഹുൽ മാങ്കൂട്ടത്തിന്റെ മുന്നേറ്റം; ട്രോളി ബാഗുമായി പാലക്കാട്‌ ആഘോഷം

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം കുറിച്ചതോടെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ.

പ്രചാരണ കാലത്തുണ്ടായ കള്ളപ്പണ വിവാദത്തെ ട്രോളിക്കൊണ്ടാണ് പാലക്കാട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം നടന്നത്.

കള്ളപ്പണമുണ്ടെന്ന് ആരോപണമുയർന്ന ട്രോളി ബാഗിനെ ഓർമിപ്പിച്ചുകൊണ്ട് ട്രോളി ബാഗുമായി ആയിരുന്നു പ്രവർത്തകർ ആഘോഷം സംഘടിപ്പിച്ചത്.

പ്രചാരണ രംഗത്ത് ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളിയില്‍ പണം കടത്തിയെന്ന വിവാദം. സി.പി.എമ്മും ബി.ജെ.പിയുമായിരുന്നു രാഹുലിനെതിരേ ട്രോളി വിവാദം ഉയര്‍ത്തുകയും ഇതിന്റെ പേരില്‍ വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തത്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

എന്നാല്‍, ഒന്നും തെളിയിക്കാനാവാതെ വന്നതോടെ ആരോപണത്തില്‍ നിന്ന് അവര്‍ക്ക് പിന്‍വാങ്ങേണ്ടിയും വന്നു.ഇതിനെ പരിഹസിച്ചുകൊണ്ടാണ് ഇപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ട്രോളിബാഗുമായി തിരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയത്.വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിൽ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറാണ് മുന്നിട്ടുനിന്നതെങ്കിലും പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ ലീഡുനില പിടിച്ചെടുക്കുകയായിരുന്നു. ഇതോടെയാണ് ആഘോഷവും തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts