ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേ ടോൾപിരിവ്: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി ഹൈക്കോടതി

ബെംഗളൂരു : എക്സ്പ്രസ്സ് വേ ടോൾ പിരിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ത്ഥാനത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് അശോക് എസ്. കിനഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. മൂന്നാഴ്ചയ്ക്കകം പ്രതികരണമറിയിക്കാൻ ദേശീയപാതാ അതോറിറ്റിയോട്(എൻ.എച്ച്.എ.ഐ.)ആവശ്യപ്പെട്ടു.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയ്ക്ക് ഉയർന്ന ടോൾനിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാതെയാണ് ടോൾ പിരിവ് തുടങ്ങിയതെന്നുമാണ് ജനങ്ങളുടെ പ്രധാന പരാതി. ടോൾപിരിവ് തുടങ്ങിയതോടെ യാത്രക്കാർക്കുണ്ടായ പ്രശ്നങ്ങളാണ് കോടതി പരിഗണിച്ചത്.

ടോൾ പിരിവ് തുടങ്ങുന്നതിന് മുൻപായി പൊതുതാത്പര്യ വിജ്ഞാപനം പുറപ്പെടുവിപ്പിക്കണമെന്നാണ് ചട്ടമെന്നും എക്സ്പ്രസ്സ് വേയുടെ കാര്യത്തിലിത് പാലിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts