വിവാദ ട്വീറ്റ്, നടൻ ചേതൻ അറസ്റ്റിൽ 

ബെംഗളുരു: ഹിന്ദുത്വക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ പോലീസ് അറസ്റ്റ് ചെയ്തു. നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്ന് ട്വീറ്റ് ചെയ്തതിന് ആണ് ചേതൻ കുമാർ അഹിംസയെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളുരു ശേഷാദ്രിപുരം പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ബജ്റംഗദൾ പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടനെ അറസ്റ്റ് ചെയ്തത്. ഹിന്ദുത്വ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ട്വിറ്ററിലൂടെയുള്ള നടന്റെ പ്രതികരണമെന്ന് പരാതി. ഇന്നലെയാണ് നടൻ നുണകൾക്ക് മേൽ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വയെന്ന് ട്വീറ്റ് ചെയ്തത്.

Read More

പാതി വെന്ത നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളുരു:പകുതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യുവതിയെ ബലി നല്‍കിയാതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊപ്പല്‍ ജില്ലയില്‍ ഗബ്ബൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. 26 കാരിയും ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ നേത്രാവതിയെയാണ് വീടിന് സമീപത്തായി പകുതിവെന്ത നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ പോലീസ് കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിനായി ഉപയോഗിച്ച്‌ സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പൗര്‍ണമി നാളില്‍ യുവതിയെ നിധി ലഭിക്കുന്നതിനായി ബലി നല്‍കിയതാകാം എന്നാണ് പോലീസിന്‍റെ…

Read More

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ടതിൽ അപലപിച്ച് അമേരിക്ക

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്ക. രാജ്യത്തെ ഇന്ത്യന്‍ നയതന്ത്ര മേഖലകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഉറപ്പാക്കും എന്നും അമേരിക്ക വ്യക്തമാക്കി. ഖലിസ്ഥാന്‍ വാദികളുടെ അക്രമത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. നയതന്ത്ര മേഖലയുടെ സുരക്ഷ അമേരിക്കന്‍ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി അധികൃതരും അമേരിക്കന്‍ സ്റ്റേറ്റ് വകുപ്പിനെ പ്രതിഷേധം അറിയിച്ചു. ഇന്ത്യയില്‍ ഖലിസ്ഥാന്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്തു. ചില കനേഡിയന്‍ സര്‍ക്കാര്‍ അധികൃതരുടെ…

Read More

16 കിലോ കഞ്ചാവുമായി 2 മലയാളികൾ അറസ്റ്റിൽ

ചെന്നൈ: 16 കിലോ കഞ്ചാവുമായി രണ്ടു മലയാളികള്‍ ചെന്നൈയിൽ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ എ. നിഷാദ് (32), എസ്.അലിന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പരിശോധനയ്ക്കിടെ വാഷര്‍മാന്‍പേട്ടില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. കണ്ണന്‍ റോഡ്-ത്യാഗപ്പ സ്ട്രീറ്റ് ജങ്ഷനു സമീപം പോലീസ് സംഘം ഇരുവരെയും തടഞ്ഞു. ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും ചെന്നൈയില്‍ വില്‍ക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു. ഇരുവരെയും പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Read More

സംസ്ഥാനത്തെ മുതിർന്ന നേതാവ് എം.എൽ.സി യിൽ നിന്നും കോൺഗ്രസിലേക്ക്

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (എം.എല്‍.സി) ബാബുറാവു ചിഞ്ചന്‍സുര്‍ കൗണ്‍സില്‍ ചെയര്‍പേഴ്സന്‍ ബസവരാജ് ഹൊരാട്ടിക്ക് രാജി സമര്‍പ്പിച്ചു. ഇദ്ദേഹം മാര്‍ച്ച്‌ 25ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബി.ജെ.പി എം.എല്‍.സിയാണ് ഇദ്ദേഹം. സംസ്ഥാന സര്‍ക്കാറിനെതിരെ അഴിമതി ആരോപണമുന്നയിച്ച്‌ പുട്ടണ്ണ എന്ന എം.എല്‍.സി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നാലുതവണ ലെജിസ്ലേറ്റീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാബുറാവു 2018ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ…

Read More

വൈറ്റ്ഫീൽഡ്– കെആർ പുരം മെട്രോ: 10 മിനിറ്റിൽ ഓടുന്നത് 7 ട്രെയിനുകൾ

metro namma metro train

ബെംഗളൂരു ∙ വൈറ്റ്ഫീൽഡ്– കെആർ പുരം മെട്രോ പാതയിൽ ഒരു ദിശയിലേക്ക് 10 മിനിറ്റ് ഇടവേളയിൽ 7 ട്രെയിനുകൾ ഓടിക്കും. കെആർ പുരം– വൈറ്റ്ഫീൽഡ് പാതയിൽ പൊതുജനങ്ങൾക്കായുള്ള മെട്രോ സർവീസ് 26നു രാവിലെ 7നു ആരംഭിക്കും. രാത്രി 11 വരെയായിരിക്കും സർവീസ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 11 വരെയായിരിക്കും സർവീസ്. കെആർ പുരം, മഹാദേവപുര, ഗരുഡാചർപാളയ, ഹൂഡി ജംക്‌ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗല, പട്ടാന്തൂർ അഗ്രഹാര, കാടുഗോഡി, ചന്നസന്ദ്ര, വൈറ്റ്ഫീൽ‍ഡ് സ്റ്റേഷനുകളാണ് പാതയിലുള്ളത്.   13.5…

Read More

ടിപ്പുവിന്റെ കൊലയാളികളെ കുറിച്ചുള്ള സിനിമ; പദ്ധതി ഉപേക്ഷിച്ച് ബിജെപി മന്ത്രി

ബെംഗളൂരു: ടിപ്പു സുൽത്താനെ കൊന്നുവെന്ന് അവകാശപ്പെടുന്ന വൊക്കലിഗ തലവൻമാരായ ഉറിഗൗഡയെയും ദൊഡ്ഡനഞ്ജെഗൗഡയെയും കുറിച്ച് സിനിമ നിർമ്മിക്കാനുള്ള തന്റെ പദ്ധതി ചലച്ചിത്ര നിർമ്മാതാവ് കൂടിയായ ഹോർട്ടികൾച്ചർ മന്ത്രി മുനിരത്‌ന ഉപേക്ഷിച്ചു. ആദിചുഞ്ചനഗിരി ദർശകനായ നിർമലാനന്ദനാഥ സ്വാമിജിയുടെ ഇടപെടലിനെ തുടർന്ന് തന്റെ വൃഷഭദ്രി പ്രൊഡക്ഷൻസിന് കീഴിൽ ഇത് നിർമ്മിക്കാനുള്ള പദ്ധതി അദ്ദേഹം ഉപേക്ഷിച്ചു. ഈ വിഷയം സംസ്ഥാനത്ത് രാഷ്ട്രീയ സ്തംഭനാവസ്ഥ സൃഷ്ടിസിച്ചിരുന്നു, സിനിമ നിർമ്മാണത്തിൽ നിന്നും പിന്തിരിഞ്ഞതോടെ ഈ സംഭവവികാസങ്ങളിൽ നിന്നുമുണ്ടായ വിഷയങ്ങൾ അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച മാണ്ഡ്യയിൽ ആദിചുഞ്ചനഗിരി സന്യാസിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വൊക്കലിഗ…

Read More

കാനഡയിലും ഓസ്‌ട്രേലിയയിലും ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം

കാനഡയിലും ഓസ്‌ട്രേലിയയിലും ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം. അതേസമയം സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്ക. രാജ്യത്തെ ഇന്ത്യന്‍ നയതന്ത്ര മേഖലകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഉറപ്പാക്കും എന്നും അമേരിക്ക വ്യക്തമാക്കി. ഖലിസ്ഥാന്‍ വാദികളുടെ അക്രമത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് സുരക്ഷാ വക്താവ് ജോണ്‍ കെര്‍ബി.

Read More

ഇനി ഇ- ബസ് സേവനം അഞ്ച് നഗരങ്ങളിലേക്ക് കൂടി കടക്കുന്നു

ബെംഗളൂരു: 5 ജില്ലാനന്തര റൂട്ടുകളിലേക്ക് കൂടി കർണാടകം ആർ.ടി.സി.യുടെ ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള സർവീസ് വിജയകരമായതോടെയാണ് ഈ തീരുമാനം. വിരാജ്‌പേട്ട, മടിക്കേരി, ചിക്കമഗളൂരു, ശിവമോഗ, ദാവൻഗെരെ എന്നിവിടങ്ങളിലേക്ക് ആണ് വരുംദിവസങ്ങളിൽ സർവീസ് തുടങ്ങാൻ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി 25 വൈദ്യുതബസുകൾ കർണാടക ആർടിസി സ്വകാര്യ കമ്പനിയിൽ നിന്ന് വാടകയ്ക്കെടുത്തു. ഇന്നലെ വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ഇ.വി. പവർ പ്ലസ് എന്ന പേരിലാണ് ഈ ബസുകൾ അറിയപ്പെടുക.…

Read More

വേളാങ്കണ്ണി വേനൽക്കാല പ്രതിവാര സ്പെഷ്യൽ ട്രെയിൻ 25 മുതൽ; റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു – വേളാങ്കണ്ണി വേനൽക്കാല പ്രതിവാര സ്പെഷ്യൽ ട്രെയിൻ (06547) 25 മുതൽ ഏപ്രിൽ 16 വരെ സർവീസ് നടത്തും. രാവിലെ 7.50 ന് പുറപ്പെട്ട രാത്രി 8.30 ന് വേളാങ്കണ്ണിയിലെത്തും. മാർച്ച് 25 ഏപ്രിൽ 1, 8, 15, തീയതികളിലാണ് സർവീസ് ഒരുക്കിയിരിക്കുന്നത്. വേളാങ്കണ്ണി-കെ.എസ്.ആർ ബെംഗളൂരു സ്പെഷ്യൽ (06548) രാത്രി 11.55 ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെട്ട് പിറ്റെ ദിവസം ഉച്ചയ്ക്ക് 12.30 ന് ബെംഗളുരുവിലെത്തും മാർച്ച് 26 ഏപ്രിൽ 2, 9, 16 തീയതികളിലാണ് സർവീസ്. കന്‍ോണ്‍മെന്റ്‌, കെ.ആർ.പുരം,…

Read More
Click Here to Follow Us