ആദ്യ ഡ്രൈവർരഹിത മെട്രോ ബെംഗളൂരുവിലേക്ക് ഉടൻ എത്തും

ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ഡ്രൈവർരഹിത മെട്രോ ട്രെയിൻ കൊൽക്കത്തയിലെ നിർമാണപ്ലാന്റിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.

കൊൽക്കത്തയിലെ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡിൽനടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിൽ കേന്ദ്ര ഭവനനഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ ഓൺലൈനായി പങ്കെടുത്തു. ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യയും ചടങ്ങിൽ പങ്കെടുത്തു.

15 ദിവസംകൊണ്ട് ട്രെയിൻ ബെംഗളൂരുവിലെ ഹെബ്ബഗൊഡി ഡിപ്പോയിൽ എത്തിച്ചേരും. നമ്മ മെട്രോയ്ക്കുവേണ്ടി 204 കോച്ചുകളാണ് ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് നിർമിക്കുന്നത്.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

മാസം ഒരു മെട്രോ ട്രെയിൻവീതം ലഭ്യമാക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഏപ്രിലോടെ രണ്ട് മെട്രോ ട്രെയിനുകൾകൂടി ലഭ്യമാക്കുമെന്ന് ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഉമേഷ് ചൗധരി പറഞ്ഞു.

സെപ്റ്റംബറോടെ മാസം രണ്ടു ട്രെയിനുകൾവീതം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ഇന്റീരിയറുകൾ, കുറഞ്ഞ വൈദ്യുതി ഉപഭോഗം, ലോകോത്തര സുരക്ഷാസൗകര്യങ്ങൾ എന്നിവ മെട്രോ ട്രെയിനിന്റെ പ്രത്യേകതയാണ്.

ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

യെല്ലോ ലൈനിൽ ഡിസംബറിൽ സർവീസ് ആരംഭിക്കുമെന്നായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, മെട്രോ ട്രെയിൻ ലഭ്യമാകാത്തതിനാൽ സർവീസ് തുടങ്ങാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
[masterslider id="10"]

Related posts