രാമമൂർത്തി നഗറിലെ ഒരു വീട്ടിൽ നിന്നാണ് നാലുമലയാളികളും നൈജീരിയക്കാരനും അടങ്ങുന്ന സംഘത്തെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ (സി.സി.ബി.) അറസ്റ്റ് ചെയ്തത്.

ഒരു നൈജീരിയക്കാരനെ അറസ്റ്റ് ചെയ്തത് ഹൊരമാവിൽ നിന്നാണ്.

കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

രാമമൂർത്തി നഗറിൽ നിന്ന് 55 ലക്ഷത്തിന്റെ മയക്കുമരുന്നും ഹൊരമാവിൽനിന്ന് 45 ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുമാണ് സി.സി.ബി.പിടിച്ചെടുത്തത്.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊക്കെയിൻ,എം.ഡി.എം.എ, എൽ.എസ്.ഡി, യാബ ടാബ്ലെറ്റ് തുടങ്ങിയവയാണ് സംഘത്തിൽനിന്ന് കണ്ടെടുത്തത്.