പിറന്നാൾ ആഘോഷത്തിന് പിന്നാലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു 

ബെംഗളൂരു: കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിച്ച്‌ മണിക്കൂറുകള്‍ക്കകം ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.

ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ നിലായ് കൈലാഷ് ഭായ് പട്ടേലാണ് മരിച്ചത്.

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ പിജി വിദ്യാർത്ഥിയായിരുന്നു.

ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് വീണതായാണ് പ്രാഥമിക നിഗമനം.

മരണത്തിന് തൊട്ടുമുൻപ് കൂട്ടുകാർക്കൊപ്പം 29-ാം ജന്മദിനം കേക്ക് മുറിച്ച്‌ ആഘോഷിച്ചിരുന്നു.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

ഇതിന് പിന്നാലെ മുറിയില്‍ പോയ യുവാവിനെ ഇന്നലെ പുലർച്ച കോർട്ട് യാർഡില്‍ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്.

റൂമില്‍ പോകുന്നതിനിടെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ മരണത്തിന്റെ വ്യക്തമായ കാരണം പറയാനാകൂയെന്ന് പോലീസ് പറഞ്ഞു.

സുരക്ഷ ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts