എച്ച്എംപിവി വ്യാപനം; ചെന്നൈയിലും കൊൽക്കത്തയിലും രോഗം സ്ഥിരീകരിച്ചു 

ചെന്നൈ: ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തയില്‍ ഒരു കുട്ടിക്കും എച്ച്‌എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടില്‍ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗബാധ. ഇതോടെ രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി.

പനി ബാധിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ശ്വാസ തടസം നേരിട്ടതോടെ നടത്തിയ പരിശോധനയിലാണ് എച്ച്‌എംപിവി സ്ഥിരീകരിച്ചത്.

  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം

കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്‌എംപിവി വൈറസ് ബാധ കണ്ടെത്തിയത്.

നേരത്തെ കര്‍ണാടകയിലും ഹൈദരാബാദിലും കുട്ടികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, രാജ്യത്തെ എച്ച്‌എംപിവി വ്യാപനത്തില്‍ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇത് ഒരു പുതിയ വൈറസ് അല്ലെന്നും ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts