തൂൺ തകർന്ന് വീണ് 15 കാരി മരിച്ച സംഭവത്തിൽ കോൺട്രാക്ടർ അറസ്റ്റിൽ 

ബെംഗളൂരു:നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ തൂണ്‍ വീണ് 15കാരി മരിച്ച സംഭവത്തില്‍ കോണ്‍ട്രാക്ടർ ചന്ദ്രശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു.

മരണപ്പെട്ട തേജസ്വിനിയുടെ പിതാവ് സുധാകർ റാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം.

വി.വി പുരം വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ തേജസ്വിനി റാവു സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

കെട്ടിടത്തിന്റെ ആറാം നിലയില്‍ നിർമാണ പ്രവർത്തനങ്ങള്‍ താങ്ങി നിർത്തുന്നതിനായി ഉപയോഗിച്ച താത്കാലിക തൂണ്‍ തകർന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കെട്ടിട നിർമാണത്തില്‍ അനാസ്ഥ കണ്ടെത്തിയതോടെ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കെട്ടിടത്തിന്റെ ഉടമയ്ക്ക് പോലീസ് നോട്ടീസ് നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts