ബെംഗളൂരുവിൽ കാർ യാത്രികയായ യുവതിയെ പിന്തുടർന്ന് മൂന്ന് പേർ; വീഡിയോ വൈറൽ 

ബെംഗളൂരു :നഗരത്തിലെ പ്രധാന റോഡില്‍ കൂടി ഒരു കാറില്‍ പോവുകയായിരുന്ന യുവതിയെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

പലരും നഗരത്തിന്‍റെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ചു.

ബെംഗളുരുവിലെ കോറമംഗലയ്ക്ക് സമീപത്ത് വച്ചാണ് ഒരു ബൈക്കില്‍ ഹെല്‍മറ്റ് പോലുമില്ലാത്തെ ട്രിപ്പിള്‍ അടിച്ച്‌ വന്ന ചെറുപ്പക്കാര്‍ യുവതിയുടെ കാറിനെ പിന്തുടര്‍ന്നത്.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ബെംഗളൂരു ഐജി എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ശ്വാസം കിട്ടാതെ തന്നെ ആരെങ്കിലും സഹായിക്കൂവെന്ന് നിലവിളിക്കുന്ന യുവതിയുടെ ശബ്ദം കേള്‍ക്കാം.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ഒപ്പം ഒരു കാറിനെ പിന്തുടരുന്ന ഒരു സ്കൂട്ടറിനെയും കാണാം.

കാറില്‍ വച്ച്‌ യുവതി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ പരാതി പറയുന്നതാണ് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയുന്നത്.

തന്‍റെ പേര് പ്രീയം സിംഗ് എന്നാണെന്നും തന്നെ മൂന്ന് പേര്‍ ഒരു സ്കൂട്ടിയില്‍ പിന്തുടരുകയാണെന്നും യുവതി പറയുന്നു.

ഒപ്പം സ്കൂട്ടറിന്‍റെ നമ്പറും യുവതി പറയുന്നത് കേള്‍ക്കാം. വീഡിയോയില്‍ ഹെല്‍മറ്റ് ധരിക്കാതെ ഒരു സ്കൂട്ടറില്‍ ട്രിപ്പിള്‍ അടിച്ച്‌ എത്തിയ മൂന്ന് യുവാക്കള്‍ ഇടയ്ക്ക് കാറിന് മുന്നിലും ചിലുപ്പോള്‍ പിന്നിലുമായി യുവതിയെ പിന്തുടരുന്നു.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

ഇതിനിടെ ഇവര്‍ കാറിന്‍റെ ഡോർ തുറക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ഭയന്ന് പോയ യുവതി നിലവിളിക്കുന്നതിന് സമാനമായാണ് പോലീസിനോട് സംഭവം വിവരിക്കുന്നത്.

ഇടയ്ക്ക് യുവാക്കളെ വെട്ടിച്ച്‌ യുവതി ഒരുവളവ് തിരിഞ്ഞ് പോയപ്പോള്‍ ഇവര്‍ തിരിച്ചെത്തി യുവതിയുടെ കാറിനോടൊപ്പം നീങ്ങുന്നതും വീഡിയോയില്‍ കാണാം.

മൂന്ന് ദിവസം മുമ്പാണ് വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടതെങ്കിലും എന്നാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts