സംസ്ഥാനത്ത് രണ്ട് എച്ച്എംപിവി കേസുകൾ; രോഗം സ്ഥിരീകരിച്ചത് കുഞ്ഞുങ്ങളിൽ 

ബെംഗളൂരു: ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്‌.എം.പി.വി) ബാധ സംസ്ഥാനത്ത് രണ്ടുപേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്.

രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്.

മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച്‌ വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ (ഐസിഎംആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്‌.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ രാജ്യത്ത് ആദ്യ എച്ച്‌എംപിവി കേസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ചതായി കർണാടക സർക്കാർ അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts