എച്ച്എംപിവി; ചർച്ചയായി സർക്കാരിന്റെ മാർഗ നിർദേശങ്ങൾ 

ബെംഗളൂരു: കര്‍ണാടകയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്‌എംപിവി) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍.

ജനുവരി നാലിനാണ് ഈ പത്രക്കുറിപ്പ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തു വിട്ടത്.

എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്ന് കാണിച്ച്‌ പത്രക്കുറിപ്പില്‍ പരമാര്‍ശിച്ചിരിക്കുന്ന കാര്യങ്ങളാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

ചുമ, തുമ്മല്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ചോ മുഖം മറയ്ക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പര്‍ അല്ലെങ്കില്‍ തൂവാല കൊണ്ട് മറയ്ക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

മാസ്‌ക് സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്നതിന് പകരം ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കാന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.

കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകണമെന്നും സാനിറ്റൈസറുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ആള്‍ക്കൂട്ടത്തിലേക്ക് പോകുന്നത് ഒഴിവാക്കുക. പനി, ചുമ, തുമ്മല്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ആളുകള്‍ക്കിടയിലേക്ക് പോകുന്നത് ഒഴിവാക്കുക.

അസുഖമുണ്ടെങ്കില്‍ പുറത്തുപോകുന്നതും ആളുകളെ കാണുന്നതും ഒഴിവാക്കുക.

ധാരാളം വെള്ളം കുടിക്കുകയും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

ഉപയോഗിച്ച ടിഷ്യൂ പേപ്പര്‍ തൂവാല എന്നിവ വീണ്ടും ഉപയോഗിക്കരുത്.

അസുഖമുള്ളവരുമായി തുണിത്തരങ്ങളോ മറ്റ് വസ്തുക്കളോ കൈമാറരുത്.

കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

പൊതുയിടങ്ങളില്‍ തുപ്പരുത്. ഡോക്ടറെ കണ്ട് രോഗം നിര്‍ണയിക്കാതെയുള്ള മരുന്ന് കഴിക്കുന്ന ശീലം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts