ചൈനയിൽ എച്ച്എംപിവി പടരുന്നു; മാസ്ക് ധരിക്കാൻ നിർദേശം 

ന്യൂഡൽഹി: ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി ചൈനയില്‍ എച്ച്‌എംപിവി (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) പടര്‍ന്ന്പിടിക്കുന്നു.

ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ എച്ച്‌എംപിവി കേസുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അനിയന്ത്രിതമായ രീതിയിലുള്ള വൈറസ് വ്യാപനം കാരണം ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ചൈനയിലെ ആശുപത്രികളില്‍ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സ തേടുന്നത്.

രാജ്യത്ത് ന്യുമോണിയ കേസുകളിലുണ്ടാകുന്ന വര്‍ധന കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഒരു പുതിയ നിരീക്ഷണ സംവിധാനം ആരംഭിച്ചിട്ടുണ്ട്.

കോവിഡ് കാലത്തിന് സമാനമായ രീതിയില്‍ മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ശുചിയായി സൂക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts