ബെംഗളൂരു : അനധികൃതമായി നഗരത്തിൽ ബൈക്ക് ടാക്‌സി സർവീസുകൾ നടത്തുന്ന റാപ്പിഡോയ്ക്കെതിരേ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ബൈക്ക് ടാക്‌സികൾക്കെതിരേ പ്രതിഷേധം കടുപ്പിച്ചതിനെ തുടർന്നാണ് ഗതാഗതമന്ത്രിയുടെ ഇടപെടൽ. നഗരത്തിൽ വർഷങ്ങളായി ഗതാഗത സംവിധാനത്തിന്റെ പ്രധാന കേന്ദ്രമാണ് ഓട്ടോറിക്ഷകളെന്നും അതുകൊണ്ടുതന്നെ ലൈസൻസില്ലാതെ ബൈക്ക് ടാക്‌സി സർവീസ് നടത്തുന്ന റാപ്പിഡോ പോലെയുള്ള കമ്പനികൾക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Read MoreMonth: March 2023
യാത്രക്കാരിയോട് മോശം പെരുമാറിയ റെയിൽവേ ടിക്കറ്റ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
ബെംഗളൂരു: കഴിഞ്ഞയാഴ്ച കിഴക്കൻ ബെംഗളൂരുവിലെ കെആർ പുരം റെയിൽവേ സ്റ്റേഷനിൽ 27 കാരിയായ വനിതാ യാത്രക്കാരിയെ ഉപദ്രവിച്ച ടിക്കറ്റ് പരിശോധകനെ റെയിൽവേ പോലീസ് ഒടുവിൽ അറസ്റ്റ് ചെയ്തു. ഈമാസം 14-ന് കെ.ആർ. പുരം സ്റ്റേഷനിൽ പിടിച്ചിട്ട ഹൗറ ജങ്ഷൻ-ബൈയപ്പനഹള്ളി പ്രതിവാര ഹംസഫർ എക്സ്‌പ്രസിലെ യാത്രക്കാരിയോടാണ് സന്തോഷ് മദ്യലഹരിയിൽ മോശമായി പെരുമാറിയത്. ടിക്കറ്റിന്റെ പേരിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ (ഡി.സി.ടി.ഐ.) അറസ്റ്റിൽ. കെ.ആർ. പുരം സ്റ്റേഷനിലെ വി. സന്തോഷിനെയാണ് കന്റോൺമെന്റ് റെയിൽവേ പോലീസ് അറസ്റ്റുചെയ്തത്. ടിക്കറ്റ് കാണിച്ചില്ലെന്ന് പറഞ്ഞായിരുന്നു മോശം…
Read Moreഅതിവേഗപാതയിലെ തകരാറുകളുടെ പരിഹാരം ഉടൻ; ദേശീയപാതാ അധികൃതർ
ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് വെള്ളം പൊങ്ങുന്നതുൾപ്പെടെയുള്ള ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉടനെന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ കനത്ത മഴയെത്തുടർന്ന് അതിവേഗപാതയുടെ രാമനഗരയ്ക്കും ബിഡദിക്കും ഇടയിലുള്ള സംഗബസവന ദൊഡ്ഡിയിൽ വെള്ളംപൊങ്ങിയത് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. വെള്ളംപൊങ്ങിയ സ്ഥലത്തെ പ്രശ്നമാണ് നിലവിൽ പരിഹരിച്ചത്. ഈ ഭാഗത്തെ ഡ്രെയിനേജ് സംവിധാനം ഗ്രാമവാസികൾ മണ്ണുപയോഗിച്ച് അടച്ചിരുന്നുവെന്നും ഇത് മറികടക്കാൻ മഴവെള്ളം ഒഴുകിപ്പോകാൻ പൈപ്പ് സ്ഥാപിച്ചെന്നും അധികൃതർ അറിയിച്ചു. കൂടാതെ അതിവേഗപാതയുടെ സമീപത്തെ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് സർവീസ് റോഡിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു…
Read Moreഐശ്വര്യ പ്രതീക്ഷയിൽ ഉഗാദിയെ വരവേറ്റ് നഗരം
ബെംഗളൂരു : കന്നഡിഗരുടെ പുതുവര്‍ഷാഘോഷമായ ഉഗാദിയെ സമൃദ്ധിനിറഞ്ഞ പുതുവർഷ പ്രതീക്ഷയുമായി വരവേറ്റ് നഗരം. ഇന്ന് രാവിലെ മുതൽ ക്ഷേത്രങ്ങളിൽ പൂജകൾക്കും പ്രസാദവിതരണത്തിനും വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വീടുകൾക്കുമുന്നിൽ വിവിധ വർണങ്ങളിലുള്ള കൊലമൊരുക്കി വേപ്പിലയും മാവിലയും നിരനിരയായി തൂക്കിയിടും കൂടാതെ പ്രാർഥനകൾചൊല്ലിയും ഉഗാദി ആഘോഷങ്ങൾക്ക് തുടക്കമാകും. എണ്ണതേച്ച് കുളിച്ച്, പുതുവസ്ത്രംധരിച്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഉഗാദിയുടെ ആചാരങ്ങളിലൊന്നാണ്. തുടർന്ന് മധുരപലഹാരങ്ങളായ ഹോളിഗെ റവലഡ്ഡു എന്നിവ ബന്ധുക്കൾക്കും അയൽക്കാർക്കും കൈമാറും. കയ്പും മധുരവും പുളിയുമുള്ള ഉഗാദിപച്ചടിയാണ് ഉഗാദി ദിനത്തിലെ പ്രധാന വിഭവം. ഉഗാദിക്ക് മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ട് നഗരത്തിലെ…
Read Moreതുച്ഛമായ നിരക്കിൽ ചിക്കബല്ലാപ്പൂരിലേക്ക് ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി; വിശദാംശങ്ങൾ
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ചൊവ്വാഴ്ച പൈലറ്റ് അടിസ്ഥാനത്തിൽ ചിക്കബെല്ലാപൂരിലേക്ക് വോൾവോ ബസ് സർവീസ് ആരംഭിച്ചു.ബിഎംടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ സർവീസാണിത്, ബിബിഎംപി പരിധിക്ക് പുറത്ത് 25 കിലോമീറ്റർ അകലെയാണ് കൂടാതെ ഇതാദ്യമായാണ് കോർപ്പറേഷൻ അധികാരപരിധിക്കപ്പുറത്തേക്ക് ബസുകൾ ഓടിക്കുന്നത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) അനുമതി വാങ്ങിയ ശേഷമേ ബിഎംടിസിക്ക് ഇത് ചെയ്യാൻ കഴിയൂ. റൂട്ട് നമ്പർ 298MN കെംപെഗൗഡ ബസ് സ്റ്റേഷനിൽ (മജസ്റ്റിക്) നിന്ന് ഹെബ്ബാൽ, യെലഹങ്ക, റാണി ക്രോസ്/ദേവനഹള്ളി വഴി ചിക്കബല്ലാപ്പൂരിലേക്ക് സർവീസ് നടത്തും. ചിക്കബെല്ലാപ്പൂർ സിവിൽ…
Read Moreദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ ഇനി കേരളത്തിൽ; ഉയരം 55 അടി
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. തൃശൂര്‍ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് 55 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ അല്ലഗഡയിലാണ് പ്രതിമ നിര്‍മ്മിച്ചത്. നാല് മാസം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച പ്രതിമ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് വേര്‍പെടുത്തിയത്. 35 അടി ഉയരമുള്ള പ്രതിമ 20 അടി പീഠത്തില്‍ സ്ഥാപിക്കുന്നതോടെ ആകെ ഉയരം 55 അടിയാകും. ഏപ്രില്‍ ആദ്യവാരത്തോടെ പ്രതിമ പൂങ്കുന്നത്ത് എത്തിക്കും. രണ്ട് ട്രെയ്‌ലറുകള്‍ കൂട്ടിച്ചേര്‍ത്ത ട്രക്കില്‍ ബെംഗളൂരു…
Read Moreഉത്തരേന്ത്യയിൽ വൻ ഭൂചലനം
ദില്ലി: ഉത്തരേന്ത്യയിൽ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതയാണ് അറിയാൻ കഴിയുന്നത്. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Moreപ്രധാന മന്ത്രി മാർച്ച് 25 ന് സംസ്ഥാനത്ത് എത്തും
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25-ന് സംസ്ഥാന സന്ദര്‍ശനം നടത്തും. ബിജെപിയുടെ വിജയ് സങ്കല്പ് യാത്രയുടെ ദാവഗേരില്‍ നടക്കുന്ന സമാപന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. ബെംഗളൂരുവിലും ചിക്കബല്ലാപൂരിലും നടക്കുന്ന പൊതുപരിപാടികളിലും അദ്ദേഹം പങ്കുചേരും. മാര്‍ച്ച് 25-ന് ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ചിക്കബല്ലുരിലെ ശ്രീ മധുസൂദന്‍ സായി ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെയും വൈറ്റ് ഫീല്‍ഡ് മെട്രോ ലൈന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
Read Moreവിനോദയാത്രയ്ക്കായി പുറപ്പെട്ട കൊമ്പൻ ട്രാവൽസിന്റെ ബസുകൾ മടിവാളയിൽ തടഞ്ഞു
ബെംഗളൂരു: സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ കൊമ്പൻ ട്രാവൽസിന്റെ ടൂറിസ്റ്റ് ബസുകൾ മടിവാളയിൽ നാട്ടുകാർ തടഞ്ഞു. എൽഇഡി ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റു വാഹനങ്ങൾക്ക് അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടികാണിച്ചാണ് നാട്ടുകാർ ബസ് തടഞ്ഞത്. നാട്ടുകാരും ബസ് ജീവനക്കാരുമുള്ള തർക്കത്തിനൊടുവിൽ ഫ്ലൂറസൻസ് ഗ്രാഫിക്സും മറ്റും മറച്ചു വച്ച ശേഷമാണ് യാത്ര തുടരാൻ നാട്ടുകാർ സമ്മതിച്ചത്.
Read Moreക്രിപ്റ്റോ കറൻസി തട്ടിപ്പ് മലയാളി അറസ്റ്റിൽ
ബെംഗളൂരു: ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്റെ പേരില്‍ മംഗളൂരുവിലെ ഒട്ടേറെപ്പേരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ മലയാളി അറസ്റ്റില്‍. മലപ്പുറം കുഴിപ്പുറം ഒതുക്കുങ്ങല്‍ വായനശാലയ്ക്കരികിലെ ഹംസ(44)യെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് എസ്.പി. പി.പി.ഹെഗ്ഡെ പിടികൂടിയത്. മംഗളൂരു സ്വദേശി റഷാദിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. റഷാദില്‍ നിന്ന് 25 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. പലരില്‍നിന്ന് കൈക്കലാക്കിയ പണം മുഖ്യപ്രതിയായ കളിയടുക്കല്‍ നിഷാദിന് ഹംസ അയച്ചുകൊടുക്കുകയും അതില്‍ തന്റെ വിഹിതം ഹംസ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി.
Read More