ട്രെയിനിൽ നിന്ന് ടാപ്പുകൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: . ബംഗളൂരു ഡിവിഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ട്രെയിനിൽ നിന്ന് ടാപ്പുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചതിന് രണ്ട് പേരെ  അറസ്റ്റ് ചെയ്തു.

രാമസ്വാമി 47 ഗാന്ധി 29 എന്നിവരെയാണ് കെ.എസ്.ആർ സ്റ്റേഷനിൽ നിന്നും ആർ.പി.എഫ് പിടികൂടിയത്. ബെംഗളൂരു-ചെന്നൈ , ബെംഗളൂരു ധർമാവാരം റൂട്ടുകളിൽ ട്രെയിനുകളിലാണ് ഇവർ മോഷണം നടത്തിയിരുന്നത്.

വിവിധ ട്രെയിനുകളിൽ നിന്ന് മോഷ്ടിച്ച 70 ടാപ്പുകൾ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആർ.പി.എഫ് ഇൻസ്‌പെക്ടർ എ.കെ. തിവാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ വച്ച് രംഗസ്വാമിയെ അറസ്റ്റ് ചെയ്ത സംഘം പിന്നീട് ഗാന്ധിയെ കസ്റ്റഡിയിലെടുത്തു. പ്രതികളിൽ നിന്ന് 12,960 രൂപയുടെ ടാപ്പുകളും മറ്റ് ഫിറ്റിംഗുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

56 ജോയ്‌സൺ ടാപ്പുകൾ, മൂന്ന് ജാഗ്വാർ ടാപ്പുകൾ, ഒരു ജാഗ്വാർ പ്രസ് ടാപ്പ്, ആറ് ബ്രാസ് ഫൂട്ട് വാൽവുകൾ എന്നിവ ഇരുവരിൽ നിന്നും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കുറ്റവാളികളെ പിടികൂടിയ ആർപിഎഫ് സംഘത്തെ ഡിവിഷണൽ റെയിൽവേ മാനേജർ (ബെംഗളൂരു) ശ്യാം സിംഗ് അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts