യാത്രക്കാരിയോട് മോശം പെരുമാറിയ റെയിൽവേ ടിക്കറ്റ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ബെംഗളൂരു: കഴിഞ്ഞയാഴ്ച കിഴക്കൻ ബെംഗളൂരുവിലെ കെആർ പുരം റെയിൽവേ സ്റ്റേഷനിൽ 27 കാരിയായ വനിതാ യാത്രക്കാരിയെ ഉപദ്രവിച്ച ടിക്കറ്റ് പരിശോധകനെ റെയിൽവേ പോലീസ് ഒടുവിൽ അറസ്റ്റ് ചെയ്തു. ഈമാസം 14-ന് കെ.ആർ. പുരം സ്റ്റേഷനിൽ പിടിച്ചിട്ട ഹൗറ ജങ്ഷൻ-ബൈയപ്പനഹള്ളി പ്രതിവാര ഹംസഫർ എക്സ്‌പ്രസിലെ യാത്രക്കാരിയോടാണ് സന്തോഷ് മദ്യലഹരിയിൽ മോശമായി പെരുമാറിയത്.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

ടിക്കറ്റിന്റെ പേരിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ (ഡി.സി.ടി.ഐ.) അറസ്റ്റിൽ. കെ.ആർ. പുരം സ്റ്റേഷനിലെ വി. സന്തോഷിനെയാണ് കന്റോൺമെന്റ് റെയിൽവേ പോലീസ് അറസ്റ്റുചെയ്തത്.

ടിക്കറ്റ് കാണിച്ചില്ലെന്ന് പറഞ്ഞായിരുന്നു മോശം പെരുമാറ്റം. യുവതിയോട് സന്തോഷ് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ ബെംഗളൂരു ഡി.ആർ.എം. ഇടപെട്ട് ഇയാളെ സസ്പെൻഡ് ചെയ്തു. യുവതി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. യുവതി ടിക്കറ്റ് കാണിച്ചിട്ടും സന്തോഷ് മോശമായി പെരുമാറുകയായിരുന്നുവെന്ന് സഹയാത്രക്കാർ മൊഴിനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts