ഐശ്വര്യ പ്രതീക്ഷയിൽ ഉഗാദിയെ വരവേറ്റ് നഗരം

ബെംഗളൂരു : കന്നഡിഗരുടെ പുതുവര്‍ഷാഘോഷമായ ഉഗാദിയെ സമൃദ്ധിനിറഞ്ഞ പുതുവർഷ പ്രതീക്ഷയുമായി വരവേറ്റ് നഗരം. ഇന്ന് രാവിലെ മുതൽ ക്ഷേത്രങ്ങളിൽ പൂജകൾക്കും പ്രസാദവിതരണത്തിനും വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വീടുകൾക്കുമുന്നിൽ വിവിധ വർണങ്ങളിലുള്ള കൊലമൊരുക്കി വേപ്പിലയും മാവിലയും നിരനിരയായി തൂക്കിയിടും കൂടാതെ പ്രാർഥനകൾചൊല്ലിയും ഉഗാദി ആഘോഷങ്ങൾക്ക് തുടക്കമാകും.

എണ്ണതേച്ച് കുളിച്ച്, പുതുവസ്ത്രംധരിച്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഉഗാദിയുടെ ആചാരങ്ങളിലൊന്നാണ്. തുടർന്ന് മധുരപലഹാരങ്ങളായ ഹോളിഗെ റവലഡ്ഡു എന്നിവ ബന്ധുക്കൾക്കും അയൽക്കാർക്കും കൈമാറും. കയ്പും മധുരവും പുളിയുമുള്ള ഉഗാദിപച്ചടിയാണ് ഉഗാദി ദിനത്തിലെ പ്രധാന വിഭവം. ഉഗാദിക്ക് മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ട് നഗരത്തിലെ മാർക്കറ്റുകളിൽ പൂക്കളും പൂജാവസ്തുക്കളും വീടുകളിൽ തൂക്കാനുള്ള മാവിലയും വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ
  മക്കളുടെ പരീക്ഷാക്കാലം: രക്ഷിതാക്കൾക്ക് 'സ്റ്റഡി ലീവി'ന് അർഹതയുണ്ടെന്ന് ഹൈക്കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us