ഈ വർഷത്തെ 5, 8 ക്ലാസുകളിലെ പൊതുപരീക്ഷകൾ റദ്ദാക്കി

ബെംഗളൂരു: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്ത് അഞ്ച്, എട്ട് ക്ലാസുകളിലെ വാർഷിക പരീക്ഷകൾ 10-ാംക്ലാസ് പരീക്ഷയുടെ മാതൃകയിൽ പൊതു പരീക്ഷയാക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം അസാധുവാക്കികർണാടക ഹൈക്കോടതി. ഈ അധ്യയന വർഷം മുതൽ ബോർഡ് പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങിയിരുന്നു. ചട്ടം അനുസരിച്ച് 5, 8 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ അടുത്ത വർഷം മുതൽ നടത്താമെന്ന് ജസ്റ്റിസ് പ്രദീപ് സിംഗ് യെരൂർ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

രജിസ്റ്റർ ചെയ്ത അൺ എയ്ഡഡ് പ്രൈവറ്റ് സ്‌കൂൾസ് അസോസിയേഷൻ (RUPSA) പ്രസിഡന്റ് ലോകേഷ് താളിക്കാട്ടെ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 2022-23 അധ്യയന വർഷം മുതലുള്ള പുതിയ മൂല്യനിർണ്ണയ പ്രക്രിയയെ അദ്ദേഹം ചോദ്യം ചെയ്തു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിംഗിൾ ബെഞ്ച് മുമ്പാകെയാണ് ഹർജി സമർപ്പിച്ചത്. പിന്നീട് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

ചീഫ് ജസ്റ്റിസ് പിബി വരാലെ, ജസ്റ്റിസ് അശോക് എസ് കിനാഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും പൊതുപരീക്ഷകൾ നടത്തുന്നതിനെതിരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡിവിഷൻ ബെഞ്ചിന്റെ നിർദേശത്തെ തുടർന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. 5, 8 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സംസ്ഥാനത്ത് കടുത്ത എതിർപ്പ് നേരിട്ടിരുന്നു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഈ ക്ലാസുകൾക്ക് പരീക്ഷ നടത്താത്തപ്പോൾ, ബോർഡ് പരീക്ഷകളുടെ ആവശ്യകതയെ രക്ഷിതാക്കൾ ചോദ്യം ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് ട്യൂഷൻ മാഫിയയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. എസ് സുരേഷ് കുമാർ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ താഴ്ന്ന ക്ലാസുകൾക്ക് ബോർഡ് പരീക്ഷ നടത്തണമെന്ന നിർദേശം രക്ഷിതാക്കളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts