കോറമംഗല അപ്പാർട്ട്‌മെന്റിൽ എയർഹോസ്റ്റസ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു : കോറമംഗലയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ എയർഹോസ്റ്റസ് ജീവനൊടുക്കിയ നിലയിൽ. കോറമംഗലയിലെ രേണുക റെസിഡൻസിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹിമാചൽ പ്രദേശിൽ നിന്നുള്ള 28 കാരിയായ അർച്ചനയാണ് മരിച്ചത്.

ദുബായിലെ ഒരു പ്രമുഖ എയർലൈൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി ബംഗളുരുവിൽ ഉള്ള ഐടി പ്രൊഫഷണലായ ആദേഷിനെ കാണാൻ വന്നതായിരുന്നു. മംഗളൂരു സ്വദേശിയായ ആദേശ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 6 മാസമായി ഇരുവരും പ്രണയത്തിലായിരുന്നു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മാളിൽ പോയി സിനിമ കണ്ട് മടങ്ങി.  രാത്രി വൈകിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായും അതിന് ശേഷമാണ് സംഭവം എന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് അപ്പാർട്ട്മെന്റിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബു പറഞ്ഞു. സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts