എയർഹോസ്റ്റസിന്റെത് കൊലപാതകം, തള്ളിയിട്ട് കൊന്നതെന്ന് പോലീസ്

ബെംഗളൂരു : കോറമംഗലയിലെ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ നാലാം നിലയില്‍ നിന്നുവീണ് എയര്‍ഹോസ്‌റ്റസ് മരിച്ച സംഭവം കൊലപാതകമെന്ന് ബെംഗളൂരു പോലീസ്. യുവതിയുടെ മുന്‍ കാമുകനും കാസര്‍കോട് സ്വദേശിയുമായ ആദേശിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തതായും പോലീസ് അറിയിച്ചു. എയര്‍ഹോസ്‌റ്റസിന്‍റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കോറമംഗല പോലീസിന്‍റെ നടപടി. സംഭവത്തില്‍ പോലീസ് സാഹചര്യത്തെളിവുകളും ശാസ്ത്രീയ – സാങ്കേതിക തെളിവുകളും ശേഖരിച്ചുവരികയാണ്. എയര്‍ ഹോസ്‌റ്റസ് അര്‍ച്ചന ധിമാന്‍ (28) ആണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ഞായറാഴ്‌ച മരിച്ചത്.

Read More

കോറമംഗല അപ്പാർട്ട്‌മെന്റിൽ എയർഹോസ്റ്റസ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു : കോറമംഗലയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ എയർഹോസ്റ്റസ് ജീവനൊടുക്കിയ നിലയിൽ. കോറമംഗലയിലെ രേണുക റെസിഡൻസിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹിമാചൽ പ്രദേശിൽ നിന്നുള്ള 28 കാരിയായ അർച്ചനയാണ് മരിച്ചത്. ദുബായിലെ ഒരു പ്രമുഖ എയർലൈൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി ബംഗളുരുവിൽ ഉള്ള ഐടി പ്രൊഫഷണലായ ആദേഷിനെ കാണാൻ വന്നതായിരുന്നു. മംഗളൂരു സ്വദേശിയായ ആദേശ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 6 മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മാളിൽ പോയി സിനിമ…

Read More