ബെംഗളൂരു-തൃശ്ശൂർ റൂട്ടിൽ ഇനി വോൾവോ സ്ലീപ്പർ ബസുമായി കർണാടക ആർ.ടി.സി.!

ബെംഗളൂരു: നഗരത്തിൽ നിന്ന് തൃശ്ശൂരിലേക്ക് വോൾവോ സ്ലീപ്പർ ബസുമായി കർണാടക ആർ.ടി.സി. ഈ മാസം 26 മുതലാണ് പുതിയ അംബാരി ഡ്രീം ക്ലാസ് വോൾവോ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നത്. നഗരത്തിൽ നിന്ന് രാത്രി 8.14-ന് പുറപ്പെടും.

തൃശ്ശൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസും രാത്രി 8.14-ന് തന്നെയാണ്. 1,310 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാർക്ക് കർണാടക ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടർ വഴിയും ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം.

നിലവിൽ ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് അംബാരി ഡ്രീം ക്ലാസ് സർവീസ് നടത്തുന്നുണ്ട്. ഈ സർവീസിന് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതിനാലാണ് തൃശ്ശൂരിലേക്കും സർവീസ് ആരംഭിക്കുന്നത്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

വരും ദിവസങ്ങളിൽ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അംബാരി ഡ്രീം ക്ലാസ് സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി. കേരള ഓഫീസർ ഇൻ ചാർജ് ജി. പ്രശാന്ത് പറഞ്ഞു. പുതുവർഷത്തിൽ പുതിയതായി 55 വോൾവോ ബസുകൾ നിരത്തിലിറക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. ഇതിൽ നല്ലൊരു ശതമാനവും കേരളത്തിലേക്കാണ്.

അംബാരി ഡ്രീം ക്ലാസ് സ്ലീപ്പർ ബസുകളും ഐരാവത് ബസുകളുമാകും പുതിയതായി ഇറക്കുക. നിലവിൽ കർണാടക ആർ.ടി.സി. കേരളത്തിലേക്ക് നാൽപതിലധികം ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ ആറ് എ.സി. സ്ലീപ്പർ ബസുകളും 10 നോൺ എ.സി. ബസുകളും 15 വോൾവോ ബസുകളും ഏഴ് സ്കാനിയ ബസുകളും ഒരു അംബാരി ഡ്രീം ക്ലാസ് സ്ലീപ്പർ ബസും ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts