കെംപെഗൗഡ വിമാനത്താവളത്തിൽ മയക്കുമരുന്നു വേട്ടയ്ക്കായി ഇനി ഡോഗ് സ്ക്വാഡ്

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ മയക്കുമരുന്നു വേട്ടയ്ക്കായി ഇനി ഡോഗ് സ്ക്വാഡ്. രണ്ട് സ്ക്വാഡുകൾ വിമാനത്താവളത്തിൽ പരിശോധനയ്ക്കുണ്ടാകും.

കാർഗോ വിഭാഗത്തിൽ സ്ഥിരമായി പരിശോധനനടത്തും. മയക്കുമരുന്ന് എത്താൻ കൂടുതൽ സാധ്യതയുള്ള പശ്ചിമേഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരുടെ ലഗേജുകളും പരിശോധിക്കും.

ബെംഗളൂരു നോർത്ത് ഈസ്റ്റ് പോലീസ് ഡിവിഷനിലെ ഡോഗ് സ്ക്വാഡിനെയാണ് വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്നത്. പ്രധാനമായും ചരക്കുവിഭാഗത്തിലെ പരിശോധനയ്ക്കാണ് ഇവയുടെ സേവനം ഉപയോഗിക്കുന്നത്.

  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

നിലവിൽ വിമാനത്താവളത്തിൽ മയക്കുമരുന്നു പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡില്ലാത്തതിനാലാണ് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിവിഷൻ പോലീസിന്റെ ശ്വാനസേനയെ വിമാനത്താവളത്തിലേക്ക് നിയോഗിച്ചതെന്ന് ഡി.സി.പി.എസ്. ഭീമശങ്കർ പറഞ്ഞു.

2017-ൽ ബെംഗളൂരു പോലീസ് 10 നായകളെ മയക്കുമരുന്ന് പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡിലേക്ക് എടുത്തിരുന്നു. പരിശീലനം ലഭിച്ച ഈ നായകളെയാണ് ഇപ്പോൾ വിമാനത്താവളത്തിൽ നിയോഗിച്ചിട്ടുള്ളത്.

വിമാനത്താവളത്തിൽ ഡോഗ് സ്ക്വാഡും മറ്റു പരിശോധനാ ഉപകരണങ്ങളും ഇല്ലാത്തതിനാൽ കഴിഞ്ഞ കുറച്ചുവർഷത്തിനിടെ മയക്കുമരുന്ന് കടത്ത് ശ്രദ്ധയിൽപ്പെടാതെ വന്നിട്ടുണ്ട്. അതിനാലാണ് ഡോഗ് സ്ക്വാഡിന്റെ സഹായം തേടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts