നഗരത്തിലെ ഹോട്ടലുകളിൽ വിളമ്പുന്നത് പട്ടിയിറച്ചിയാണോ? സത്യമെന്ത്?

ബെംഗളൂരു : നഗരത്തിലെ പ്രധാനപ്പെട്ട ഒരു ഇംഗ്ലീഷ് പത്രത്തിന്റെ തലക്കെട്ട് തന്നെ ഇന്നലെ ഇങ്ങനെയായിരുന്നു. Are You Being Served Dog Meat?(നിങ്ങൾക്ക് മുൻപിൽ വിളമ്പുന്നത് പട്ടിയിറച്ചിയാണോ), ഈ തലക്കെട്ട് മാത്രം വായിച്ച് ഈ പത്രം വാങ്ങിയവർ നിരവധി ആയിരിക്കും ,എന്നാൽ ഈ ലേഖനം വായിച്ച് മുന്നോട്ട് പോയാൽ തലക്കെട്ടിൽ കാണുന്ന ആകർഷണീയത ഒന്നും ലേഖനത്തിൽ ഇല്ല.

അനേക്കൽ ചന്ദാപുര റോഡിലുള്ള ഒരു അപ്പാർട്ട് മെന്റ് കോംപ്ലക്സിനെ ചുറ്റിപ്പറ്റിയാണ് വാർത്ത, 1800 ൽ അധികം വീടുകളുള്ള കോംപ്ലക്സിൽ നായകളുടെ ശല്യം അധികമായതോടെ അപ്പാർട്ട് മെൻറ് അസോസിയേഷൻ പ്രത്യേക യോഗം ചേർന്ന് അക്രമകാരികളായ നായകളെ പിടിച്ച് മറ്റൊരു സ്ഥലത്ത് കൊണ്ടിടുകയായിരുന്നു.

” 30 ഓളം നായകൾ ഈ കോംപ്ലക്സിൽ ഉണ്ടായിരുന്നു, 3 പേരെ ഈ നായകൾ പല സമയങ്ങളിലായി കടിക്കുകയും ചെയ്തു മാത്രമല്ല കാർ പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനത്തിൽ നിന്ന് പുറത്തേക്കിറങ്ങുന്ന സമയങ്ങളിൽ ഒന്നിലധികം നായകൾ ചേർന്ന് ആളുകളെ ഓടിക്കുന്ന അവസ്ഥ വരെ ഉണ്ടായി ,അതിനെ തുടർന്ന് ഏകദേശം 4 മാസത്തോളം നടന്ന ചർച്ചകൾക്ക് ശേഷമാണ് അക്രമകാരികളായ നായകളെ പിടിച്ച് ദൂരത്തെവിടെയെങ്കിലും കൊണ്ട് വിടാൻ ഞങ്ങൾ തീരുമാനിച്ചത് ” അപ്പാർട്ട്മെന്റ് അസോസിയേഷനുമായി ബന്ധപ്പെട്ടപ്പോൾ ബെംഗളൂരു വാർത്തക്ക് ലഭിച്ച മറുപടി ഇതായിരുന്നു.

ഒരു നായക്ക് 350 രൂപ നിരക്കിൽ പ്രശ്നക്കാരായ നായകളെ പിടിച്ചതിന് ശേഷം നഗരത്തിൽ നിന്ന് വളരെ ദൂരെയുള്ള ഒരു സ്ഥലത്ത് വിടുകയായിരുന്നു.

അതേ സമയം ഇംഗ്ലീഷ് പത്രത്തിന്റെ ആദ്യ പേജിൽ വന്ന വാർത്തയെ ഖണ്ഡിക്കുകയാണ് കോംപ്ലക്സിലുള്ള ഞങ്ങൾ ബന്ധപ്പെട്ട എല്ലാ താമസക്കാരും ചെയ്തത്.

നായകൾ വളരെ ശുദ്ധഗതിക്കാരായിരുന്നു അവർ താമസക്കാരുമായി വളരെ ലോഹ്യത്തിലും അവിടത്തെ കുട്ടികളെ കളിപ്പിക്കുകയും ചെയ്യുമായിരുന്നു എന്ന തരത്തിൽ വന്ന വാർത്തകൾ അവിടത്തെ താമസക്കാർ ചിരിച്ചു തള്ളുകയായിരുന്നു, മാത്രമല്ല നിരവധി പേർ നായകളുടെ അക്രമണത്തിന് ഇരയായതിന്റെ തെളിവുകളും അവർ കാണിച്ചു.

മാത്രമല്ല അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ ഉള്ളിൽ തന്നെ ഉളള പലരുമാണ് നായകൾക്ക് ഭക്ഷണം കൊടുത്തിരുന്നത്, അവർ തന്നെയാണ് വ്യാജവാർത്തകൾ ഉണ്ടാക്കി പത്രത്തിന് നൽകിയതെന്നും താമസക്കാർ പറയുന്നു.

മാത്രമല്ല 50 അധികം നായകൾ ഉണ്ടായിരുന്നു അവയിൽ നല്ലൊരു ശതമാനത്തെ കാണാനില്ല അവയെല്ലാം മാംസഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിലെ തീൻമേശകളിലേക്ക് പോയതാണ് തുടങ്ങിയ ലേഖിക പ്രഗ് ന എൽ കൃപയുടേത് കയ്യിൽ നിന്ന് ഇട്ട വാർത്തയായാണ് ഞങ്ങളുടെ പ്രതിനിധികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. മാംസഭക്ഷണത്തോട് ചിലർക്കുള്ള ദേഷ്യവും അതുമൂലം ജനങ്ങൾക്കിടയിൽ കഴിയാവുന്ന രീതിയിൽ ആശങ്ക പരത്താനുള്ള കൃത്യമായ അജണ്ടയാണ് അതിന്റെ പിന്നിൽ എന്ന് സംശയിച്ചാൽ അൽഭുതപ്പെടേണ്ടതില്ല.

തങ്ങൾ പിടിച്ച നായകളെ സുരക്ഷിതമായി മറ്റൊരിടത്ത് എത്തിച്ചതിന്റെ തെളിവ് അപ്പാർട്ട്മെന്റിലെ ജനങ്ങളും പ്രതിനിധികളും നൽകുമ്പോഴും, അവ തീൻമേശയിലേക്കാണ് പോയിരിക്കുന്നത് എന്ന രീതിയുള്ള വ്യാജവാർത്തകൾ സൃഷ്ടിച്ച് അത് ഒന്നാം പേജിൽ കൊടുക്കുന്നവരുടെ ഉദ്ദേശം എന്തായാലും നല്ലതല്ല, മാത്രമല്ല മാധ്യമങ്ങളിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് വിശ്വാസ്യതയാണ്, ഇത്തരം വ്യാജവാർത്തകൾ ജനസമക്ഷം എത്തുമ്പോൾ നമ്മൾ മുൻപ് വായിച്ചതും ഇനി വായിക്കാൻ പോകുന്നതും വ്യാജമല്ല എന്നതിന് എന്ത് ഉറപ്പാണ് ഉള്ളത്?

അതേസമയം ജനങ്ങളുടെ സുരക്ഷിതത്വം ലക്ഷൃം വച്ച് മുന്നോട്ടിറങ്ങിയ അപ്പാർട്ട്മെന്റ് പ്രതിനിധികൾ ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ്, അനേക്കൽ പോലീസ് സ്റ്റേഷനിൽ നായകളെ പിടിച്ചവർക്കെതിരെ  നായകളെ ഇഷ്ടപ്പെടുന്ന ഗ്രൂപ്പുകൾ കേസ് കൊടുത്തിരിക്കുകയാണ്.

മനുഷ്യന്റെ ജീവനേക്കാൾ നായയുടെയും പശുവിന്റെയും ജീവന് വില നൽകുന്ന നിയമങ്ങളുള്ള എത്ര സുന്ദരമായ നാട് !

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us