കർണാടക സർക്കാർ തന്നെ ബലിയാടാക്കി; പരാതിയുമായി മുൻ ബെംഗളൂരു എസിപി

ബെംഗളൂരു: ബെംഗളൂരു സംഭവത്തിൽ സർക്കാർ തന്നെ ബലിയാടാക്കുന്നുവെന്ന് മുൻ എസിപി. സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് എസ്പിയുടെ പ്രതികരണം. അഡീഷനൽ പൊലീസ് കമീഷണർ (എ.സി.പി) വികാസ് കുമാറാണ് പ്രതികരണവുമായി രംഗത്ത് വന്നത്.

അന്വേഷണം നടത്താനോ തന്‍റെ ഭാഗം കേൾക്കാനോ സർക്കാർ തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

ടിക്കറ്റോ പാസ്സോ ഇല്ലാതെ പരിപാടി സംഘടിപ്പിച്ച ആർ.സി.ബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് പ്രശ്നത്തിന് കാരണക്കാർ . പരിപാടിക്ക് മുമ്പ് കൃത്യമായ മുന്നൊരുക്കം വേണം. അതിനുള്ള സമയം സംഘാടകർ നൽകിയില്ല. മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്താൻ ആർ.സി.ബി തീരുമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts