റോബർട്ട് വാദ്രയ്ക്ക് വീണ്ടും ഇഡി സമൻസ്

ന്യൂഡൽഹി : വ്യവസായിയും, പ്രിയങ്ക ഗാന്ധി എംപിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയ്ക്ക് ഈഡി സമൻസ്2008ലെ ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം
വെളുപ്പിക്കൽ കേസിലാണ് നടപടി.

ഈ കഴിഞ്ഞ ഏപ്രിലിൽ കേസുമായി ബന്ധപ്പെട്ട് വാദ്രയെ മൂന്ന് മണിക്കൂർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.

  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

2008ൽ റോബർട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനി 7.5 കോടി രൂപയ്ക്ക് ഹരിയാനയിൽ ഭൂമി വാങ്ങി, 2012ൽ ഭൂമി 58 കോടിക്ക് ഡിഎൽഎഫിന് മറച്ചുവിറ്റു. ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് ഇഡി യുടെ ആരോപണം.

അന്ന് അധികാരത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ കർഷകരുടെ ഭൂമി പിടിച്ചെടുത്ത് വാദ്രയ്ക്ക് നൽകുകയായിരുന്നുവെന്ന് ബിജെപിയും ആരോപണമുയർത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts