‘അനധികൃത കുടിയേറ്റവും, വിസ ദുരുപയോഗവും അനുവദിക്കില്ല’ ; ഇന്ത്യൻ വിദ്യാർത്ഥിയെ വിലങ്ങണിയിച്ച സംഭവത്തിൽ യുഎസ് എംബസി

ന്യൂഡൽഹി : അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈകെട്ടിയിട്ട് നിലത്ത് കിടത്തിയ സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി.

അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തത്തിൽ അമേരിക്ക സ്വീകരിച്ച നിലപാടിൽ മാറ്റമിലല്ലെന്നും നിയമം വ്യക്തമാക്കുന്ന നിലയ്ക്ക് ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി.

അതെസമയം ഒരു തരത്തിലും നിയമവിരുദ്ധ കുടിയേറ്റവും, വിസയുടെ ദുരുപയോഗവും അനുവദിക്കില്ലെന്നും എംബസി കൂട്ടിച്ചേർത്തു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

അമേരിക്കയിലെ വിമാനത്താവളത്തിൽ പൊലീസുകാർ ബലം പ്രയോഗിച്ച് ഇന്ത്യൻ‌ വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ന്യൂജേഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം.

രണ്ട് പൊലീസുകാർ കാൽമുട്ട് വിദ്യാർത്ഥിയുടെ ശരീരത്തിൽ വെച്ച് അമ‍ർത്തിപ്പിടിച്ചിരിക്കുന്നു. അതിനൊപ്പം യുവാവിൻ്റെ കൈകളും കാലുകളും കെട്ടിയിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുഎസിൻ്റെ ഇത്തരം പ്രവൃത്തികൾക്ക് നേരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
[masterslider id="10"]

Related posts