കർഷക പ്രതിഷേധത്തെ തുടർന്ന് കെആർഎസ് അണക്കെട്ടിലെ കാവേരി ആരതി ഒരുക്കങ്ങൾ നിർത്തിവെക്കാൻ സർക്കാർ നിർദേശം

ബെംഗളൂരു : പരിസ്ഥിതിപ്രവർത്തകരുടെയും കർഷകരുടെയും വ്യാപക പ്രതിഷേധത്തെത്തുടർന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കാവേരി ആരതിക്കായുള്ള തുടർനടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം.

കാവേരി നീരാവാരി നിഗം ലിമിറ്റഡ് (സിഎൻഎൻഎൽ) ഏജൻസിക്കാണ് തുടർനടപടി നിർത്തിവെക്കാൻ സർക്കാർ നിർദേശിച്ചത്.

മണ്ഡ്യജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ കൃഷ്ണരാജസാഗർ (കെആർഎസ്) അണക്കെട്ടിലും വൃന്ദാവൻ ഗാർഡനിലും വാരാണസിയിലെ പ്രശസ്തമായ ഗംഗാ ആരതിയുടെ മാതൃകയിൽ കാവേരി ആരതി നടപ്പാക്കാനായിരുന്നു സർക്കാരിന്റെ നീക്കം.

  കരുതലോടെ 73 കാരിയുടെ കൈയ്യിലെ വളകൾ അറുത്തു മാറ്റി; പ്രതിയ്ക്ക് വിനയായതും ഇതേ കരുതൽ

എന്നാൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള അണക്കെട്ടിന്റെ ഘടനാപരമായ സമഗ്രതയെയും മതപരമായ ആഘോഷത്തിന്റെ പാരിസ്ഥിതിക ആഘാതത്തെയും കുറിച്ച് കർഷകരിൽനിന്നും വിവിധ കർഷകസംഘടനകളിൽനിന്നുമുള്ള കടുത്ത എതിർപ്പിനെത്തുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കാവേരി ആരതി ആത്മീയ, സാംസ്കാരിക ആകർഷണമായി മാറ്റാൻ ഉദ്ദേശിക്കുന്നതിനിടെയാണ് പ്രതിഷേധത്തെത്തുടർന്ന് സർക്കാരിന് തീരുമാനം മാറ്റേണ്ടിവന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മര്‍ദിച്ചെന്ന മാനേജരുടെ പരാതി; നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us