ന്യൂഡൽഹി : അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈകെട്ടിയിട്ട് നിലത്ത് കിടത്തിയ സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തത്തിൽ അമേരിക്ക സ്വീകരിച്ച നിലപാടിൽ മാറ്റമിലല്ലെന്നും നിയമം വ്യക്തമാക്കുന്ന നിലയ്ക്ക് ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി. അതെസമയം ഒരു തരത്തിലും നിയമവിരുദ്ധ കുടിയേറ്റവും, വിസയുടെ ദുരുപയോഗവും അനുവദിക്കില്ലെന്നും എംബസി കൂട്ടിച്ചേർത്തു. അമേരിക്കയിലെ വിമാനത്താവളത്തിൽ പൊലീസുകാർ ബലം പ്രയോഗിച്ച് ഇന്ത്യൻ വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ന്യൂജേഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. രണ്ട് പൊലീസുകാർ കാൽമുട്ട് വിദ്യാർത്ഥിയുടെ…
Read MoreDay: 10 June 2025
റോബർട്ട് വാദ്രയ്ക്ക് വീണ്ടും ഇഡി സമൻസ്
ന്യൂഡൽഹി : വ്യവസായിയും, പ്രിയങ്ക ഗാന്ധി എംപിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയ്ക്ക് ഈഡി സമൻസ്2008ലെ ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ഈ കഴിഞ്ഞ ഏപ്രിലിൽ കേസുമായി ബന്ധപ്പെട്ട് വാദ്രയെ മൂന്ന് മണിക്കൂർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. 2008ൽ റോബർട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനി 7.5 കോടി രൂപയ്ക്ക് ഹരിയാനയിൽ ഭൂമി വാങ്ങി, 2012ൽ ഭൂമി 58 കോടിക്ക് ഡിഎൽഎഫിന് മറച്ചുവിറ്റു. ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് ഇഡി യുടെ…
Read Moreകർണാടക സർക്കാർ തന്നെ ബലിയാടാക്കി; പരാതിയുമായി മുൻ ബെംഗളൂരു എസിപി
ബെംഗളൂരു: ബെംഗളൂരു സംഭവത്തിൽ സർക്കാർ തന്നെ ബലിയാടാക്കുന്നുവെന്ന് മുൻ എസിപി. സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് എസ്പിയുടെ പ്രതികരണം. അഡീഷനൽ പൊലീസ് കമീഷണർ (എ.സി.പി) വികാസ് കുമാറാണ് പ്രതികരണവുമായി രംഗത്ത് വന്നത്. അന്വേഷണം നടത്താനോ തന്‍റെ ഭാഗം കേൾക്കാനോ സർക്കാർ തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. ടിക്കറ്റോ പാസ്സോ ഇല്ലാതെ പരിപാടി സംഘടിപ്പിച്ച ആർ.സി.ബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് പ്രശ്നത്തിന് കാരണക്കാർ . പരിപാടിക്ക് മുമ്പ് കൃത്യമായ മുന്നൊരുക്കം വേണം. അതിനുള്ള സമയം സംഘാടകർ നൽകിയില്ല. മുന്നറിയിപ്പ് അവഗണിച്ച് പരിപാടി…
Read Moreമുഡ ഭൂമി അഴിമതിക്കേസ്: സിദ്ധരാമയ്യയുടെ 100 കോടി മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
ബെംഗളൂരു : മുഡ ഭൂമി അഴിമതി കേസിൽ 100 കോടി രൂപ മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. മുന്നേ കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉള്‍പ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളും ഇഡി കണ്ട് കെട്ടിയിരുന്നു. അനധികൃതമായി മൈസൂരു നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഭൂമി സിദ്ധരാമയ്യയും കുടുംബവും കൈക്കലാക്കി എന്നാണ് പരാതി. ലോകായുക്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഇഡിയുടെ അന്വേഷണത്തില്‍ വ്യാപക സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയത്.…
Read Moreതിരുവനന്തപുരം നോർത്ത്-മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും
പാലക്കാട്: യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്പെഷ്യൽ ട്രെയിൻ പുനരാരംഭിക്കുന്നു. തിരുവനന്തപുരത്തു നിന്നുള്ള സർവീസ് ജൂൺ 16നും മംഗളൂരുവില്‍ നിന്നുമുള്ള സർവീസ് ജൂൺ 17നുമാണ് ആരംഭിക്കുക. ജൂലൈ 1 വരെയായിരിക്കും സർവീസ് നടത്തുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും സ്‌പെഷ്യൽ ട്രെയിനുണ്ടാവുക. 14 സെക്കൻഡ് ക്ലാസ് കോച്ചുകൾ ട്രെയിനിലുണ്ടാകും. തിരുവനന്തപുരത്തു നിന്നും ജൂൺ 16ന് വൈകുന്നേരം 5.30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ മംഗളൂരു ജംഗ്ഷനിൽ എത്തും. ജൂൺ 30 വരെയാണ് ഈ ട്രെയിന്‍ സർവീസ് നടത്തുക ജൂൺ 17ന് വൈകുന്നേരം…
Read Moreനഗരത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു
ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോഴിക്കോട് കൊടൽ നടക്കാവ് നെച്ചിയിൽ കരുണ വീട്ടിൽ അശ്വിൻ ദാസ്(27), കോട്ടയം മണർകാട് പരുത്തിമൂട് കലൂർകുളങ്കര പറമ്പിൽ (ജോയൽ ഭവൻ) സത്യൻ്റെ മകൻ ജോയൽ (19) എന്നിവരാണ് മരിച്ചത്. ബെംഗളൂരു യെശ്വന്തപുര ജെപി പാർക്ക് ജങ്ഷനിൽ ശനിയാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. രണ്ട് ബൈക്കുകളിൽ വരുകയായിരുന്നു ഇരുവരും. അശ്വിൻദാസ് ശനിയാഴ്‌ചയും ജോയൽ ഞായറാഴ്ച രാവിലെ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്.ബെംഗളൂരുവിൽ പ്രതിരോധവകുപ്പിൻ്റെ ഓഫീസിൽ സിവിലിയൻ വിഭാഗത്തിൽ യുഡി ക്ലാർക്കാണ് അശ്വിൻ ദാസ്. പരേതനായ രാമദാസിന്റെയും (റിട്ട.…
Read Moreവാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 5 മലയാളികൾക്ക് ദാരുണാന്ത്യം
ദോഹ: ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികള്‍ക്ക് ദാരുണാന്ത്യം. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചതെന്ന് കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു. പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. രണ്ട് സ്ത്രീയും രണ്ട് കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തൃശ്ശൂര്‍ സ്വദേശി ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത…
Read Moreമുഖ്യമന്ത്രിയും, ഉപമുഖ്യമന്ത്രിയും രാജിവെക്കണം: ജൂൺ 13ന് കർണാടകയിൽ ബിജെപി പ്രതിഷേധം
ബെംഗളൂരു : ആർസിബി വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം തുടങ്ങുന്നു. ഇതിന്റെ ഭാഗമായി ജൂൺ 13ന് കർണാടകയിൽ പ്രതിഷേധം സംഘടിപ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി. വൈ. വിജയന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാറിന് നാണമുണ്ടെങ്കിൽ സിറ്റിങ് ജഡ്ജിയെ വെച്ച് സംഭവം അന്വേഷിക്കണം. സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreകേരളത്തിൽ വീണ്ടും മഴ ശക്തമാവുന്നു ; മുന്നറിയിപ്പുകൾ അറിയാം
തിരുവനന്തപുരം: കേരളത്തിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും വീണ്ടും മഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ മഴ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിൽ റെഡ് അലേര്‍ട്ടാണ്. ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ആണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട…
Read Moreബെംഗളൂരു ദുരന്തം: കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ
ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രിയും, ഉപമുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക യോഗവും ചേർന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ, രാഹുൽ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്ത. രണ്ദീപ് സിങ് സുർജെവലെയും, കെ.സി വേണുഗോപാലും യോഗത്തിനെത്തി. ബെംഗുളരു വിഷയം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെ അത് പ്രതിരോധിക്കാനുള്ള വഴികളും യോഗത്തിൽ ചർച്ചയായി. ഇതിന് പുറമെ മന്ത്രിസഭ പുനസംഘടനയിലും ചർച്ചയുണ്ടായതായാണ് സൂചന. എംഎൽസി മാരുടെ നിയമത്തിനുള്ള ലിസ്റ്റ് ആയെങ്കിലും തർക്കം മൂലം ഇതു ഗവർണർക്ക് അയക്കാൻ…
Read More