തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും

പാലക്കാട്: യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്പെഷ്യൽ ട്രെയിൻ പുനരാരംഭിക്കുന്നു.

തിരുവനന്തപുരത്തു നിന്നുള്ള സർവീസ് ജൂൺ 16നും മംഗളൂരുവില്‍ നിന്നുമുള്ള സർവീസ് ജൂൺ 17നുമാണ് ആരംഭിക്കുക.

ജൂലൈ 1 വരെയായിരിക്കും സർവീസ് നടത്തുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും സ്‌പെഷ്യൽ ട്രെയിനുണ്ടാവുക. 14 സെക്കൻഡ് ക്ലാസ് കോച്ചുകൾ ട്രെയിനിലുണ്ടാകും.

തിരുവനന്തപുരത്തു നിന്നും ജൂൺ 16ന് വൈകുന്നേരം 5.30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ മംഗളൂരു ജംഗ്ഷനിൽ എത്തും. ജൂൺ 30 വരെയാണ് ഈ ട്രെയിന്‍ സർവീസ് നടത്തുക

ജൂൺ 17ന് വൈകുന്നേരം 3.15ന് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 3.35ന് തിരുവനന്തപുരത്തെത്തും. ജൂലൈ ഒന്ന് വരെയാണ് ഈ സർവീസ് ഉണ്ടാവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts