നഗരത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു.

കോഴിക്കോട് കൊടൽ നടക്കാവ് നെച്ചിയിൽ കരുണ വീട്ടിൽ അശ്വിൻ ദാസ്(27), കോട്ടയം മണർകാട് പരുത്തിമൂട് കലൂർകുളങ്കര പറമ്പിൽ (ജോയൽ ഭവൻ) സത്യൻ്റെ മകൻ ജോയൽ (19) എന്നിവരാണ് മരിച്ചത്.

ബെംഗളൂരു യെശ്വന്തപുര ജെപി പാർക്ക് ജങ്ഷനിൽ ശനിയാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. രണ്ട് ബൈക്കുകളിൽ വരുകയായിരുന്നു ഇരുവരും.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

അശ്വിൻദാസ് ശനിയാഴ്‌ചയും ജോയൽ ഞായറാഴ്ച രാവിലെ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്.ബെംഗളൂരുവിൽ പ്രതിരോധവകുപ്പിൻ്റെ ഓഫീസിൽ സിവിലിയൻ വിഭാഗത്തിൽ യുഡി ക്ലാർക്കാണ് അശ്വിൻ ദാസ്.

പരേതനായ രാമദാസിന്റെയും (റിട്ട. ക്രൈംബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ) ബിന്ദുവിന്റെയും മകനാണ്. സഹോദരി: അംഗിതാദാസ്.ബെംഗളൂരുവിലെ എംഎസ് രാമയ്യ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ വിദ്യാർഥിയാണ് ജോയൽ. അമ്മ: വിജില

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts