ഹർഷയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്ക് നേരെ കല്ലേറ്, മൂന്ന് പേർക്ക് പരിക്കേറ്റു

ബെംഗളൂരു : ഞായറാഴ്ച നഗരത്തിൽ നാലംഗസംഘം കൊലപ്പെടുത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ (28) മൃതദേഹം സംസ്‌കാര വിലാപയാത്രയ്‌ക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞു, മൂന്ന് പേർക്ക് പരിക്കേറ്റു. കല്ലെറിനെ തുടർന്ന് തിങ്കളാഴ്ച ശിവമൊഗയിൽ വർഗീയ സംഘർഷം പടർന്നു.

കനത്ത പോലീസ് സുരക്ഷയിലാണ് മൃതദേഹം കൊണ്ടുപോയത്. അപ്രതീക്ഷിത ആക്രമണം ആയിരുന്നതിനാൽ പോലീസിന് ചേർത്തു നിൽക്കാൻ കഴിഞ്ഞില്ല. കൂടാതെ കുറഞ്ഞത് 20 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചില വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതായി പോലീസ് പറഞ്ഞു.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജില്ലാ മക്ഗാൻ ആശുപത്രിയിൽ നിന്ന് വിദ്യാനഗറിലെ റോട്ടറി സെമിത്തേരിയിലേക്ക് നടത്തിയ വിലാപയാത്ര എൻടി റോഡിന് സമീപം എത്തിയപ്പോഴാണ് കല്ലേറ് ഉണ്ടായത്. കല്ലെറിഞ്ഞതിനെ തുടർന്ന് വിലാപയാത്ര തടസ്സപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts