മർദ്ദനമേറ്റ് തലയോട്ടി പൊട്ടി; രണ്ട് വയസുകാരി വെൻ്റിലേറ്ററിൽ.

കൊച്ചി: എറണാകുളം തൃക്കാക്കരയ്ക്ക് സമീപം രണ്ട് വയസ്സുകാരിയെ അമ്മയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചു. തലക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയിപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് കൈക്ക് ഒടിവുണ്ട്. പൊള്ളലും ഏറ്റിട്ടുണ്ട്.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി വ്യക്തമായി. പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ ആരാഞ്ഞപ്പോൾ അമ്മയും അമ്മൂമ്മയും പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

ഹൈപ്പർ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നൽകിയ മൊഴി എന്നാൽ കുഞ്ഞിനെ മർദ്ദിച്ചതാണെന്ന് അമ്മൂമ്മ പറഞ്ഞത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. കുട്ടിയുടെ മാതാവ് ഭർത്താവുമായി പിരിഞ്ഞ് ജീവിച്ചു വരികയാണ്.

ഇതോടെ ആശുപത്രി അധികൃതർ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. തൃക്കാക്കരയ്ക്ക് അടുത്ത് തെങ്ങോലയിലെ കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് അയൽവാസികളുടെ മൊഴിയെടുത്തു.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

കുട്ടിയുടെ മാതാവിൻ്റെ അനിയത്തിയുടെ ഭർത്താവിനായി പൊലീസ് അന്വേഷണം നടത്തി വരികയാണ്. എന്നാൽ പൊലീസ് അവരുടെ തൊങ്ങോലയിലെ വീട്ടിൽ എത്തിയപ്പോൾ അനിയത്തിയും ഭർത്താവും അവിടെ ഉണ്ടായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts