മുഡ ഭൂമി അഴിമതിക്കേസ്: സിദ്ധരാമയ്യയുടെ 100 കോടി മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

ബെംഗളൂരു : മുഡ ഭൂമി അഴിമതി കേസിൽ 100 കോടി രൂപ മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.

മുന്നേ കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉള്‍പ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളും ഇഡി കണ്ട് കെട്ടിയിരുന്നു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

അനധികൃതമായി മൈസൂരു നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഭൂമി സിദ്ധരാമയ്യയും കുടുംബവും കൈക്കലാക്കി എന്നാണ് പരാതി.

ലോകായുക്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഇഡിയുടെ അന്വേഷണത്തില്‍ വ്യാപക സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയത്. നിലവിൽ കണ്ടുകെട്ടിയ 92 വസ്തുവകകള്‍ കൂടാതെ മുന്‍പ് 160 മുഡ സൈറ്റുകളാണ് ഇ ഡി കണ്ടുകെട്ടിയത്. ഇതുവരെ 400 കോടി രൂപയുടെ വസ്തു വകകളാണ് ഇഡി കണ്ടുകെട്ടിയത്. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഇനി യൂസർ ഫീ; സമിതിയിൽ ബിൽഡർമാർക്കും ഉടമകൾക്കും ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
[masterslider id="10"]

Related posts