ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി ബസ്സിന് തീപിടിച്ചു;ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം!

ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി ബസിന് തീ പിടിച്ചു. ഔട്ടർ റിംഗ് റോഡിലെ ദൊഡ്ഡ നക്കുന്തി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ബനശങ്കരിയിൽ നിന്നും ഹെബ്ബാളിലേക്ക് പോവുകയായിരുന്ന 500എ ബസ്സിലാണ് തീപടർന്നത്. ദൊഡ്ഡ നക്കുന്തി ബസ്‌റ്റോപ്പിൽ നിന്നും ആളെ കയറ്റി മുന്നോട്ടെടുത്ത ബസിലെ എൻജിനിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഒട്ടും സമയം പാഴാക്കാതെ ബസ് നിർത്തുകയും യാത്രക്കാരെല്ലാം സുരക്ഷിതമായി പുറത്തിറക്കുകയും ആയിരുന്നു . ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തെ സ്വകാര്യ കമ്പനികളിയിലെ അഗ്നിശമന യന്ത്രങ്ങൾ ഉപയോഗിച്ച് തീയണക്കാൻ ശ്രമം…

Read More

ഉദ്യാനനഗരിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു;വിമത എം.എല്‍.എ.മാരെ എല്ലാം തിരിച്ചെത്തിക്കാന്‍ ശ്രമം തകൃതി;5 എം.എല്‍.എ മാര്‍ കൂടി സ്പീക്കര്‍ക്ക് എതിരെ സുപ്രീം കോടതിയില്‍;പരമോന്നത കോടതിയെ സമീപിച്ച ജനപ്രതിനിധികളുടെ എണ്ണം 15 ആയി.

ബെംഗളുരു:കർണാടകത്തിലെ രാഷ്ട്രീയ നാടകങ്ങൾക്കും പ്രതിസന്ധിക്കും അനിശ്ചിതത്വങ്ങൾക്കും ഒരാഴ്ചയ്ക്ക് ശേഷവും അയവില്ല. കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടാൻ പോവുകയാണെന്നും അടിയന്തരമായി സ്പീക്കറോട് രാജി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നും പറഞ്ഞ് അഞ്ച് എംഎൽഎമാർ കൂടി സുപ്രീംകോടതിയെ സമീപിച്ചു. Bengaluru: Rebel Congress MLA MTB Nagaraj met Congress legislative party leader Siddaramaiah, at the latter’s residence. Congress MLA Zameer Khan also present pic.twitter.com/UynvODAUBq — ANI (@ANI) July 13, 2019 വിശ്വാസവോട്ടിൽ പങ്കെടുക്കാൻ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കർ രാജി സ്വീകരിക്കാത്ത പക്ഷം…

Read More

സ്വകാര്യ ബസുകളുടെ അനാസ്ഥ വീണ്ടും;കൽപ്പറ്റയിലേക്ക് ബസ് കയറിയ യുവതിയെ ഇറക്കിവിട്ടത് കണ്ണൂരിൽ!;സാം ട്രാവൽസിനെതിരെ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ബെംഗളൂരു : നഗരത്തിൽ നിന്നും വയനാട് ജില്ലയിലെ കൽപ്പറ്റയിലേക്ക് ബസ് കയറിയ ആളെ കണ്ണൂരിൽ പുലർച്ചെ ഇറക്കി വിട്ടാൽ എങ്ങിനെ ഇരിക്കും? അതും ഒരു യുവതിയെ? കല്ലട വിഷയങ്ങൾക്ക് ശേഷവും സ്വകാര്യ ബസുകൾ അവരുടെ സേവനങ്ങളുടെ ഗുണം വർദ്ധിപ്പിക്കാൻ ഒരു ചെറിയ ശ്രമം പോലും നടത്തിയിട്ടില്ല എന്നാണ് നഗരത്തിൽ ജീവിക്കുന്ന മലയാളിയായ ഒരു യുവതിയുടെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം കൽപറ്റയിലേക്ക് പോകാനായി 10 മണിക്കുള്ള സാം ടൂർസ് ആൻഡ് ട്രാവൽസിന്റെ ബസ് ടിക്കറ്റ് റെഡ് ബസ് പോർട്ടലിലൂടെ ബുക്ക്ചെയ്യുകയായിരുന്നു. റിസർവ്…

Read More

കേരള ആർ.ടി.സി.യുടെ വഴിയെ ബി.എം.ടി.സിയും;ശമ്പളം നൽകാൻ മാത്രം 160 കോടി രൂപ വായ്പയെടുക്കാൻ നീക്കം.

ബെംഗളൂരു :നമ്മുടെ കേരള ആർ ടി സി യുടെ അതേ വിഴിയിലൂടെ ബി.എം.ടി.സിയും യാത്ര തുടരുകയാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കർണാടക ആർ ടി സി യുടെ ഉപസ്ഥാപനമായ നഗര സർവ്വീസുകൾ നടത്തുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും (ബി.എം.ടി.സി) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് പുതിയ വിവരം. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനുള്ള തീരുമാനത്തിലാണ് മാനേജ്മെന്റ്,160 കോടിരൂപ വായ്പയെടുക്കുന്നതിനായി ടെണ്ടർ വിളിച്ചതിനോട് ഒരു ബാങ്ക് മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. ഇനിയും ടെണ്ടർ വിളിക്കാനുള്ള തീരുമാനത്തിലാണ് മാനേജ്മെന്റ്. 300 കോടി രൂപയാണ് കഴിഞ്ഞ…

Read More

ലോകകപ്പ്‌ കിരീടത്തിനായി നാളെ ലോര്‍ഡ്സ് മൈതാനത്ത് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും

ലോര്‍ഡ്സ്: 12ാമത് ലോകകപ്പിന് നാളെ കലാശപ്പോരാട്ടം… ആര് കിരീടത്തില്‍ മുത്തമിടും? ഇംഗ്ലണ്ടോ അതോ ന്യൂസിലാന്‍ഡോ? ലോകകപ്പ് കിരീടം ബാലികേറാമലയായിരുന്ന ഇരു ടീമുകള്‍ തമ്മിലുള്ള പോരാട്ടം ആവേശജനകമായിരിക്കുമെന്നുറപ്പ്… ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനത്ത് ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ നാളെ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്നവര്‍ക്ക് ഇത് കന്നി കിരീടം. ആതിഥേയരായ ഇംഗ്ലണ്ട് നിരവധി തവണ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ വിജയം കൈപിടിയില്‍ ഒതുക്കാനായില്ല. എന്നാല്‍ ഇത്തവണ സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ പ്രവേശം. അതേസമയം, ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ്‌ കലാശപ്പോരാട്ടത്തിന്…

Read More

ഫഹദ്-നസ്രിയ ജോഡി വീണ്ടും എത്തുന്നു!!

സ്ക്രീനിനകത്തും പുറത്തും നിരവധി ആരാധകരെ സ്വന്തമാക്കിയ താര ജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാന്‍സ്’. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ട്രാൻസ്’ ഡിസംബറിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആന്തോളജി ഗണത്തിൽപെടുന്ന ചിത്രമായിരിക്കില്ല ട്രാൻസ് എന്ന് സംവിധായകൻ വ്യക്തമാക്കി. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ വിവിധ ജീവിത ഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെന്‍റാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദാണ്. വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍,…

Read More

ധോണിയുടെയും മിതാലിയുടെയും പേരുകൾ കരടിക്കുഞ്ഞുങ്ങൾക്ക് നൽകി വനം വകുപ്പ്!!

ബെംഗലുരു: തുമകുരുവിൽ നിന്ന് ഈയിടെ കണ്ടെത്തിയ കരടിക്കുഞ്ഞുങ്ങൾക്ക് മഹേന്ദ്ര സിംഗ് ധോണിയുടെയും മിതാലി രാജിന്റെയും പേരിട്ടു. മഹേന്ദ്ര സിംഗ് ധോണിയുടെ ചെല്ലപ്പേരായ മാഹി എന്നതാണ് ഒരു കരടിക്കുഞ്ഞിന്റെ പേര്. മറ്റൊന്നിന് മിതാലി എന്നും പേരിട്ടു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള ആദരസൂചകമായാണ് തേൻ കരടി കുഞ്ഞുങ്ങൾക്ക് ഇവരുടെ പേരിട്ടതെന്നാണ് വിശദീകരണം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ഐസിസി റാങ്കിംഗിൽ മൂന്നാം സ്ഥാനം വരെ എത്തിക്കുന്നതിൽ മിതാലി വഹിച്ച പങ്കിനുള്ള സമ്മാനമായാണ് പെൺ കരടിക്കുഞ്ഞിന് ഇവരുടെ പേര് നൽകിയത്. ഝാർഖണ്ഡിലെ ചെറുപട്ടണത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ…

Read More

ഇന്‍ഫോസിസ് 18000 പേരെ ഉടൻ റിക്രൂട്ട് ചെയ്യുന്നു!!

ബെംഗളൂരു: ഇന്‍ഫോസിസ് ഒറ്റയടിക്ക് 18000 പേരെ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്നാണ് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. നിലവില്‍ 2.29 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കമ്പനി 8000 പേര്‍ക്ക് ജോലി നല്‍കി. ഇവരില്‍ 2500 പേര്‍ ഇപ്പോള്‍ പഠിച്ചിറങ്ങിയവരാണ്. ഇനി അവശേഷിക്കുന്ന മാസങ്ങളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 20.4 ശതമാനമായിരുന്നു കമ്പനിയുടെ റിക്രൂട്ട്‌മെന്റ് നിരക്ക്. ഇത് ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദമെത്തിയപ്പോള്‍ 23.4 ശതമാനം ഉയര്‍ന്നു.

Read More

നഗരത്തിലെ ഹോട്ടലുകളിൽ വിളമ്പുന്നത് പട്ടിയിറച്ചിയാണോ? സത്യമെന്ത്?

ബെംഗളൂരു : നഗരത്തിലെ പ്രധാനപ്പെട്ട ഒരു ഇംഗ്ലീഷ് പത്രത്തിന്റെ തലക്കെട്ട് തന്നെ ഇന്നലെ ഇങ്ങനെയായിരുന്നു. Are You Being Served Dog Meat?(നിങ്ങൾക്ക് മുൻപിൽ വിളമ്പുന്നത് പട്ടിയിറച്ചിയാണോ), ഈ തലക്കെട്ട് മാത്രം വായിച്ച് ഈ പത്രം വാങ്ങിയവർ നിരവധി ആയിരിക്കും ,എന്നാൽ ഈ ലേഖനം വായിച്ച് മുന്നോട്ട് പോയാൽ തലക്കെട്ടിൽ കാണുന്ന ആകർഷണീയത ഒന്നും ലേഖനത്തിൽ ഇല്ല. അനേക്കൽ ചന്ദാപുര റോഡിലുള്ള ഒരു അപ്പാർട്ട് മെന്റ് കോംപ്ലക്സിനെ ചുറ്റിപ്പറ്റിയാണ് വാർത്ത, 1800 ൽ അധികം വീടുകളുള്ള കോംപ്ലക്സിൽ നായകളുടെ ശല്യം അധികമായതോടെ അപ്പാർട്ട് മെൻറ്…

Read More
Click Here to Follow Us