ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി ബസ്സിന് തീപിടിച്ചു;ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം!

ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി ബസിന് തീ പിടിച്ചു. ഔട്ടർ റിംഗ് റോഡിലെ ദൊഡ്ഡ നക്കുന്തി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്.

ബനശങ്കരിയിൽ നിന്നും ഹെബ്ബാളിലേക്ക് പോവുകയായിരുന്ന 500എ ബസ്സിലാണ് തീപടർന്നത്. ദൊഡ്ഡ നക്കുന്തി ബസ്‌റ്റോപ്പിൽ നിന്നും ആളെ കയറ്റി മുന്നോട്ടെടുത്ത ബസിലെ എൻജിനിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഒട്ടും സമയം പാഴാക്കാതെ ബസ് നിർത്തുകയും യാത്രക്കാരെല്ലാം സുരക്ഷിതമായി പുറത്തിറക്കുകയും ആയിരുന്നു .

  കോഗ്നിസന്റിൽ വൻ പിരിച്ചുവിടൽ; 15,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും; ഐടി മേഖലയെ ഞെട്ടിച്ച്‌ പുതിയ റിപ്പോര്‍ട്ട്

ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തെ സ്വകാര്യ കമ്പനികളിയിലെ അഗ്നിശമന യന്ത്രങ്ങൾ ഉപയോഗിച്ച് തീയണക്കാൻ ശ്രമം നടത്തിയതോടൊപ്പം അഗ്നി ശമന സേനക്കാരും രംഗത്തെത്തി തീയണച്ചു.

ബസ് ഭാഗികമായി കത്തി നശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts