കേരള ആർ.ടി.സി.യുടെ വഴിയെ ബി.എം.ടി.സിയും;ശമ്പളം നൽകാൻ മാത്രം 160 കോടി രൂപ വായ്പയെടുക്കാൻ നീക്കം.

ബെംഗളൂരു :നമ്മുടെ കേരള ആർ ടി സി യുടെ അതേ വിഴിയിലൂടെ ബി.എം.ടി.സിയും യാത്ര തുടരുകയാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കർണാടക ആർ ടി സി യുടെ ഉപസ്ഥാപനമായ നഗര സർവ്വീസുകൾ നടത്തുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും (ബി.എം.ടി.സി) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് പുതിയ വിവരം.

ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനുള്ള തീരുമാനത്തിലാണ് മാനേജ്മെന്റ്,160 കോടിരൂപ വായ്പയെടുക്കുന്നതിനായി ടെണ്ടർ വിളിച്ചതിനോട് ഒരു ബാങ്ക് മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. ഇനിയും ടെണ്ടർ വിളിക്കാനുള്ള തീരുമാനത്തിലാണ് മാനേജ്മെന്റ്.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

300 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ബി.എം.ടി സി യുടെ നഷ്ടം.

നഗരത്തിൽ ആദ്യ ഫേസ്മെട്രോ സർവ്വീസ് പൂർണ തോതിൽ പ്രവർത്തനക്ഷമമായതോടെ ട്രാഫിക് ബ്ലോക്കുകളിലൂടെയുള്ള ബസ് യാത്ര ഒഴിവാക്കി നല്ലൊരു വിഭാഗം നമ്മ മെട്രോയിലേക്ക് ചേക്കേറി.

ഇന്ധന വില വർദ്ധിക്കുന്നതിന് അനുസരിച്ച് ടിക്കറ്റ് ചാർജ്ജിൽ വരുത്താനുള്ള വർദ്ധനവ് രാഷ്ട്രീയ തീരുമാനത്തെ കാത്തിരിക്കുകയാണ്, രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ ഇപ്പോഴുള്ള നേതൃത്വവും അശക്തമാണ്, രാഷ്ട്രീയ അസന്തുലിതാവസ്ഥ കാരണം തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് എപ്പോൾ നടക്കും എന്ന് രാഷ്ട്രീയ നേതൃത്വത്തിനും പിടിയില്ല, ടിക്കറ്റ് ചാർജ്ജ് വർദ്ധന തിരിച്ചടിയാവുകയും ചെയ്യും.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

ഓല, ഉബർ സർവ്വീസുകളുടെ ഷെയർ ഓട്ടവും ബി.എം.ടി.സിയുടെ വരുമാനത്തെ ബാധിച്ചു.

നഷ്ടമുണ്ടാക്കുന്ന വജ്ര (എ.സി) ബസുകളും ബി എം ടി സിക്ക് ഭാരമായി ,വിമാനത്താവളത്തിലേക്ക് സർവ്വീസ് നടത്തുന്ന വായുവജ്ര ബസുകൾ മാത്രമാണ് ലാഭകരമായതുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
[masterslider id="10"]

Related posts