സിനിമാ ചിത്രീകരണത്തിനായി മരങ്ങൾ മുറിച്ചു; നിർമ്മാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ് 

ബെംഗളൂരു: കന്നഡ നടൻ യഷ് നായകനായ സിനിമ ‘ടോക്സിക്കി’ന്റെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങള്‍ മുറിച്ചു മാറ്റിയെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് ഉള്‍പ്പെടെ 3 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു.

നടി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിനായി പടുകൂറ്റൻ സെറ്റ് ഒരുക്കുന്നതിന് ജാലഹള്ളി എച്ച്‌എംടി കോംപൗണ്ടിലെ 599 ഏക്കർ പീനിയ പ്ലാന്റേഷനില്‍നിന്ന് നൂറിലധികം മരങ്ങള്‍ വെട്ടിമാറ്റിയതിനെതിരെയാണ് നടപടി.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

സിനിമയുടെ നിർമാതാക്കളായ കെവിഎൻ മാസ്റ്റർ മൈൻഡ് ക്രിയേഷൻസ്, എച്ച്‌എംടി ജനറല്‍ മാനേജർ ഉള്‍പ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്.

എച്ച്‌എംടിയുടെ അനുമതിയോടെയാണ് ചിത്രീകരണം. എന്നാല്‍, സംരക്ഷിത വനഭൂമിയായ പീനിയ പ്ലാന്റേഷൻ പുനർവിജ്ഞാപനം നടത്താതെ പൊതുമേഖലാ സ്ഥാപനമായ എച്ച്‌എംടിക്കു കൈമാറിയതാണെന്നും അതിനാല്‍ മരങ്ങള്‍ വെട്ടിമാറ്റുന്നതു നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്റെ നടപടി.

കെജിഎഫ് 2 വിനു ശേഷം യഷ് നായകനാകുന്ന ‘ടോക്സിക്’ 2025 ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts