വിമാനത്താവളത്തില്‍ അഞ്ചു വയസ്സുകാരിയുടെ ബാഗില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ അഞ്ച് വയസുകാരിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. കർണാടകയിലെ വിരമിച്ച കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍റെ മകളുടെ ബാഗിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.

കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനാണ് ഉദ്യോഗസ്ഥൻ എത്തിയത്. പരിശോധനയ്ക്കിടെ അലാറം മുഴങ്ങിയപ്പോൾ അധികൃതർ കുടുംബത്തെ തടഞ്ഞുനിർത്തി അഞ്ച് വയസുകാരിയുടെ ബാഗ് പരിശോധിച്ചപ്പോൾ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ഇവരെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുകയും എയർപോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

ഇസ്രായേലിലേക്ക് വിനോദയാത്രയ്ക്ക് പോയെന്നും കടല്‍ത്തീരത്ത് വസ്തുക്കള്‍കണ്ട് കുട്ടിക്ക് കളിക്കാന്‍ നല്‍കിയതാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ബുള്ളറ്റ് വിദേശത്ത് നിർമ്മിച്ചതാണെന്നും വലിയ തോക്കുകളിൽ ഉപയോഗിക്കുന്ന ‘9 എംഎം’ ഇനത്തിൽപ്പെട്ടതാണെന്നും കണ്ടെത്തി. ഉദ്യോഗസ്ഥനും കുടുംബത്തിനും താക്കീത് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts