പ്രധാനമന്ത്രി നരേന്ദ്ര മോഡി മൈസൂരുവിൽ എത്തി.

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോഡി മൈസൂരുവിലെത്തി, പ്രത്യേക വിമാനത്തിൽ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ മണ്ഡ്യയിലേക്ക് തിരിക്കും.

അവിടെ പി.ഇ.എസ്.കോളേജ് മൈതാനത്ത് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാറായി രണ്ട് ഹെലി പാഡുകൾ തയ്യാറാക്കിയിട്ടുണ്ട്.

മണ്ഡ്യയിൽ ഇന്ന് പ്രധാനമന്ത്രി റോഡ് ഷോ നടത്തും.ഓൾഡ് മൈസൂരു മേഖലയിൽ ബി.ജെ.പി.യുടെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പ്രതാപ് സിംഹ എം.പി പറഞ്ഞു.

  വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്

മൈസൂരു വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 .30 ന് എത്തുന്ന മോദി ഇൻ സ്‌പെക്ഷൻ ബംഗ്ലാവ് മുതൽ നന്ദ തിയേറ്റർ സർക്കിൾ വരെ ഒന്നര കിലോമീറ്റർ ദൂരമാണ് റോഡിഷോയിൽ പങ്കെടുക്കുന്നത്.

10 വരി വികസിപ്പിച്ച ബെംഗളൂരു – മൈസൂരു ദേശിയ പാത ഉൾപ്പെടെ 16000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കുക.

  കത്തുന്ന ചൂടിൽ തളരാതിരിക്കാൻ; വഴിയോര വ്യാപാരികൾക്ക് താങ്ങായി യുവാവ്

മദ്ദൂര്‍ ഗജ്‌ജലക്കെരയിലെ വേദിയിലാണ് 118 കിലോമീറ്റർ ബെംഗളൂരു – മൈസൂരു ദേശീയപാതയുടെ ഉദ്ഘടന ചടങ്ങ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കമന്റ് ചെയ്തതിന് കേസ് വരില്ല; ഇൻസ്റ്റാഗ്രാം പുതിയ എഡിറ്റ് ഫീച്ചർ അവതരിപ്പിച്ചു!
[masterslider id="10"]

Related posts

Click Here to Follow Us