ബെംഗളൂരു: ഹാവേരി ജില്ലയിലെ റാണെബന്നൂര്‍ താലൂക്കിലെ നന്ദിഹള്ളി ഗ്രാമത്തില്‍ രണ്ട് ദളിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ടു. ഇരു വീടുകളിലുമായി ഉറങ്ങുകയായിരുന്ന 12 കുടുംബാംഗങ്ങള്‍ പുക ഉയരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇവര്‍ വിവിധ ഗ്രാമങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍. ശനിയാഴ്ച വൈകുന്നേരം ഗ്രാമത്തിലെ ദളിത് കോളനിയിലൂടെ ഗ്രാമമേളയുടെ ഭാഗമായി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് പ്രശ്നം ആരംഭിച്ചതെന്ന് പറയുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ചില യുവാക്കളും കുട്ടികളും ജാഥയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ദളിതര്‍ ഘോഷയാത്രയില്‍ പങ്കെടുത്തതിനെ ഒരു വിഭാഗം ഗ്രാമീണര്‍ എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.…
Read MoreDay: 7 March 2023
വിരൂപാക്ഷപ്പയ്ക്ക് മുൻകൂർ ജാമ്യം, എം.എൽ.എയ്ക്ക് ജന്മനാട്ടിൽ വൻ സ്വീകരണം
ബെംഗളൂരു: കൈക്കൂലിക്കേസിൽ മുൻകൂർജാമ്യം ലഭിച്ചതിനെ തുടർന്ന് ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പയ്ക്ക് ജന്മനാടായ ചെന്നൈഗിരിയിൽ വൻവരവേൽപ്പ്.പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയുമാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. നൂറുകണക്കിന് ബിജെപി പ്രവർത്തകർ ആണ് കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ട വിരൂപാക്ഷപ്പയെ സ്വീകരിച്ചത്. കർണാടക സോപ്സ് ആൻഡ് ഡിറ്റർജൻറ്സ് ലിമിറ്റഡിലെ കരാറുകളിൽ അഴിമതി നടത്തിയ കേസിൽ മുഖ്യപ്രതിയാണ് ചെയർമാനായിരുന്ന മദൽ വിരൂപാക്ഷപ്പ. ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹം രാജിവച്ചിരുന്നു. കേസിൽ കർണാടക ഹൈക്കോടതിയെ സമീപിച്ചതിന് ഇടക്കാല മുൻകൂർജാമ്യം ലഭിച്ചു. 48 മണിക്കൂറിനുള്ളിൽ ലോകായുക്ത പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന…
Read Moreബാലയെ കാണാൻ കുടുംബസമേതമെത്തി അമൃത സുരേഷ്
കൊച്ചി: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ മകളെത്തി. അമ്മ അമൃത സുരേഷിനും അമൃതയുടെ സഹോദരി അഭിരാമി സുരേഷിനുമൊപ്പമാണ് മകൾ ആശുപത്രിയിലെത്തിയത്. അഭിരാമിയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. “ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. അവൾ ഇപ്പോഴും ആശുപത്രിയിൽ ഉണ്ട് . ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ഈ സമയത്ത് വ്യാജവാർത്ത പ്രചരിപ്പിക്കരുത്. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു”- എന്നാണ്…
Read Moreഎസി സ്ഫോടനം യുവതിയും 2 പെൺമക്കളും വെന്തുമരിച്ചു
ബെംഗളൂരു: റെയ്ചൂര്‍ ശക്തിനഗറില്‍ വീട്ടില്‍ എയര്‍കണ്ടീഷണര്‍ സ്ഫോടനത്തില്‍ യുവതിയും രണ്ട് പെണ്മക്കളും വെന്തുമരിച്ചു. കെഎന്‍ രഞ്ജിത, മക്കള്‍ മൃദുല , താരുണ്യ എന്നിവരാണ് മരിച്ചത്. സംഭവ സമയം മണ്ഡ്യ മലവള്ളി കൊഡിഹള്ളി സ്വദേശിയും റെയ്ചൂര്‍ താപനിലയം അസി. എക്സിക്യുട്ടീവ് എന്‍ജിനിയറുമായ ഗൃഹനാഥന് ശ്രീജിത്ത് വീട്ടില്‍ ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജനലിലൂടെ പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ വിവരം നല്കി എത്തിയ അഗ്നിശമന സേന തീ അണച്ച ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് സ്ഥലം സന്ദര്‍ശിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreഎൻഐഎ സംഘം സഞ്ചരിച്ച വാഹനം ഇടിച്ച് ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു
ബെംഗളൂരു: എൻഐഎ സംഘം സഞ്ചരിച്ച പോലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പണാജെയിലെ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കോട് സ്വദേശി ബി ലക്ഷ്മണ നായ്ക് (50) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലിന് മൈസൂരു പാതയിൽ മംഗളൂരുവിനടുത്ത് ആര്യപുവിലാണ് അപകടമുണ്ടായത്. സുള്ള്യയിൽ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്നു പോലീസ് വാഹനം. പുത്തൂരിൽ നിന്ന് അർളപ്പാടിലേക്ക് വരുകയായിരുന്നു നായ്ക്. പുത്തൂർ ടൗൺ പോലീസ് കേസെടുത്തു
Read Moreതേനിയിൽ വാഹനാപകടം, മലയാളി യുവാക്കൾ മരിച്ചു
ചെന്നൈ : തേനി അല്ലിനഗരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ്, ഗോകുല്‍, എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വടവാതൂര്‍ സ്വദേശി അനന്തുവിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. തേനി മധുരാപുരി ബൈപാസില്‍ വച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ചക്രം പൊട്ടി. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറിന്റെ മുന്‍ഭാഗത്തിരുന്ന അക്ഷയും…
Read Moreകോൺഗ്രസ് ജില്ലാ അധ്യക്ഷന്‍ പ്രവർത്തകരുടെ ചീമുട്ടയേറ്
ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തില്‍ മത്സരിയ്ക്കുക ബിജെപിയില്‍ നിന്ന് മറുകണ്ടം ചാടുന്നയാളാകുമെന്ന അഭ്യൂഹം പരന്നതോടെയാണ് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നേരെ ചീമുട്ടയേറ്. കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജില്ലാ അദ്ധ്യക്ഷന്‍ നേരെ അതിക്രമം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കാറിലിരിക്കവേയായിരുന്ന മുട്ടകൊണ്ടുള്ള ആക്രമണം. ഒപ്പമുള്ളവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു സംഘം പ്രവര്‍ത്തകര്‍ മുട്ട ഏറ് തുടര്‍ന്നു. കാറെടുത്ത് സ്ഥലം വിടാന്‍ അദ്ധ്യക്ഷന്‍ ശ്രമിച്ചെങ്കിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ട് വണ്ടി എടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍.
Read Moreപുരസ്കാരങ്ങൾക്ക് അർഹമായി കെഎസ്ആർടിസി, ബെംഗളൂരു ട്രാഫിക് പൊലീസ്
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) ‘സാരിഗെ സുരക്ഷാ’ സംരംഭത്തിന് സിഎംഎകെ അവാർഡ് ലഭിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് അർബൻ ഡെവലപ്മെന്റ് ആൻഡ് സിറ്റി മാനേജർസ് അസോസിയേഷൻ, കർണാടക (സിഎംഎകെ) ആണ് പരിപാടി സംഘടിപ്പിച്ചത്. ബെംഗളൂരു ട്രാഫിക് പോലീസിന് (ബിടിപി) നിയമലംഗാനങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന സ്മാർട്ട് ട്രാഫിക് നടപ്പിലാക്കുന്നതിനുള്ള ‘മികച്ച രീതികൾക്കുമാണ് അവാർഡ് ലഭിച്ചത്.
Read Moreനഗര നിരത്തുകൾ കയ്യേറി വ്യാപാരങ്ങൾ: ഒഴിപ്പിക്കൽ നടപടികളുമായി ബിബിഎംപി രംഗത്ത്
ബെംഗളൂരു: വഴി തടസ്സമുണ്ടാക്കുന്ന രീതിയിൽ നഗര നിരത്തുകൾ കയ്യേറിയുള്ള വ്യാപാരങ്ങൾ വ്യാപകമായതോടെ ഇവ ഒഴിപ്പിക്കാനുള്ള നടപടികളുമായി ബിബിഎംപി രംഗത്ത്. നഗരപരിധിയിലെ 8 സോണുകളിലായി നടത്തിയ പരിശോധനയിൽ ഇത്തരം 20,500 അനധികൃത വ്യാപാരങ്ങളാണ് കണ്ടെത്തിയത്. 132 എണ്ണം ഒഴിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിക്കുന്നുണ്ട്. ഇവയിൽ വീതികുറഞ്ഞ നിരത്തുകൾ കയ്യേറിയുള്ള കച്ചവടം ഗതാഗതക്കുരുക്കിനു കാരണമാകുന്നെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി. നിർദേശം നൽകിയിട്ടും ഒഴിഞ്ഞു പോകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വേണ്ടിവന്നാൽ ബലം പ്രയോഗിച്ച് നീക്കുമെന്നും ബിബിഎംപി മുന്നറിയിപ്പു നൽകി. എന്നാൽ, തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി വഴിയോരക്കച്ചവടക്കാരുടെ…
Read Moreനടൻ ബാല ആശുപത്രിയിൽ
കൊച്ചി : നടൻ ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടൻ കരൾ, ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം. നടി മോളി കണ്ണമാലി ഉൾപ്പെടെ നിരവധിപ്പേർക്ക് രോഗചികിത്സയ്ക്കുൾപ്പെടെ നിരവധി സഹായം നൽകി പ്രശംസ നേടിയിരുന്നു താരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലയ്ക്ക് ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്.
Read More