നഗര നിരത്തുകൾ കയ്യേറി വ്യാപാരങ്ങൾ: ഒഴിപ്പിക്കൽ നടപടികളുമായി ബിബിഎംപി രംഗത്ത്

ബെംഗളൂരു: വഴി തടസ്സമുണ്ടാക്കുന്ന രീതിയിൽ നഗര നിരത്തുകൾ കയ്യേറിയുള്ള വ്യാപാരങ്ങൾ വ്യാപകമായതോടെ ഇവ ഒഴിപ്പിക്കാനുള്ള നടപടികളുമായി ബിബിഎംപി രംഗത്ത്.

നഗരപരിധിയിലെ 8 സോണുകളിലായി നടത്തിയ പരിശോധനയിൽ ഇത്തരം 20,500 അനധികൃത വ്യാപാരങ്ങളാണ് കണ്ടെത്തിയത്. 132 എണ്ണം ഒഴിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിക്കുന്നുണ്ട്. ഇവയിൽ വീതികുറഞ്ഞ നിരത്തുകൾ കയ്യേറിയുള്ള കച്ചവടം ഗതാഗതക്കുരുക്കിനു കാരണമാകുന്നെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

നിർദേശം നൽകിയിട്ടും ഒഴിഞ്ഞു പോകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വേണ്ടിവന്നാൽ ബലം പ്രയോഗിച്ച് നീക്കുമെന്നും ബിബിഎംപി മുന്നറിയിപ്പു നൽകി.‌ എന്നാൽ, തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി വഴിയോരക്കച്ചവടക്കാരുടെ സംഘടന സജീവമായി രംഗത്തുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts