സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രോമാഞ്ചം ഉടൻ ഒടിടിയിലേക്ക്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. മാർച്ച് രണ്ടാം വാരത്തോടെ ചിത്രത്തിൻറെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 2023 ഫെബ്രുവരി 3 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് രോമാഞ്ചം. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. സൗബിൻ സാഹിറിനെ കൂടാതെ അർജുൻ അശോകനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Read MoreDay: 13 February 2023
പ്രണയദിനത്തിൽ സമ്മാനങ്ങൾ വിൽക്കുന്നതും നൽകുന്നതും നിരോധിക്കണം; സംഘപരിവാർ
ബെംഗളൂരു: പ്രണയ ദിനത്തില്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കുന്നതും കൈമാറുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. എല്ലാ വ്യാപാര സ്ഥാപനങ്ങളോടും പ്രത്യേകിച്ച് മംഗളൂരുവിലെ ഗിഫ്റ്റ് സെന്ററുകളോടും പ്രണയദിനാഘോഷങ്ങളെ പിന്തുണക്കരുതെന്ന് ബജ്റംഗ്ദള്‍ ദക്ഷിണ കന്നട ജില്ല കണ്‍വീനര്‍ നവീന്‍ മുഡുഷെഡ്ഡെ ആവശ്യപ്പെട്ടു. ‘പ്രണയ ദിനത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കരുത്. തനത് സംസ്കാരത്തിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ . എന്നാല്‍ യുവാക്കള്‍ പാശ്ചാത്യ സംസ്കാരത്തില്‍ സ്വാധീനം ചെലുത്തുന്നു. പ്രണയദിനത്തിന്റെ പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.’ നവീന്‍ മുഡുഷെഡ്ഡെ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രണയ ദിനാഘോഷങ്ങള്‍…
Read Moreപ്രധാന മന്ത്രിക്കൊപ്പം വിരുന്നിൽ കന്നഡ സൂപ്പർ താരങ്ങളും
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും കന്നഡ സിനിമാതാരങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യാനായി ബെംഗളൂരു യെലഹങ്ക വ്യോമതാവളത്തിൽ എത്തിയതാണ് പ്രധാനമന്ത്രി. ബെംഗളൂരു രാജ്ഭവനിൽ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ യഷ്, റിഷഭ് ഷെട്ടി എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ ഐഇൻഫ്ലവൻസർമാരും പങ്കെടുത്തു. അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി രാജ്കുമാറും പ്രധാനമന്ത്രിയെക്കാണാൻ എത്തിയിരുന്നു. ഇവർക്ക് പുറമെ ചില കായിക താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും വിരുന്നിനെത്തി. കർണാടകയുടെ സംസ്കാരം, സിനിമ തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ…
Read Moreഒരു കുടുംബത്തിലെ 2 പേരെ കടുവ ആക്രമിച്ചു കൊന്നു
ബെംഗളൂരു: കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ ഒരു കുടുംബത്തിലെ 2 പേർ കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു. ഹുൻസൂർ സ്വദേശി ചേതൻ ഇയാളുടെ ബന്ധു രാജു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ചേതനെയും അച്ഛൻ മധുവിനെയും കടുവ ആക്രമിച്ചത്. മധു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജനങ്ങൾ വ്യാപക പ്രതിഷേധം ഉയരുകയാണ് . പ്രതിഷേധത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി. കടുവയെ പിടികൂടാനായി അഞ്ച് ആനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
Read Moreബാഡ്മിന്റൺ ചാംപ്യൻഷിപ് നടത്തി
ബെംഗളൂരു: സെന്റ് അൽഫോൻസാ ബാഡ്മിന്റൺ ചാംപ്യൻഷിപ് 2023 സെന്റ് അൽഫോൻസാ ഫൊറോന ചർച്ച് സുൽത്താൻപാളയ പിതൃവേദി സംഘടിപ്പിച്ച എസ്എബിസി രൂപതാതല ബാഡ്മിന്റൺ ചാംപ്യൻഷിപ് 2023 ഫെബ്രുവരി 11 -12 തിയ്യതികളിൽ നടന്നു, പല ഇടവകളിൽ നിന്നായി 27 ടീമുകൾ പങ്കെടുത്തു. ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും സാന്തോം ചർച് ഹുളി മാവ് സ്വന്തമാക്കി, രണ്ടാം സ്ഥാനം ട്രോഫിയും ക്യാഷ് അവാർഡും സെന്റ് തോമസ് ചർച് ധർമ്മരാം ചർച്ച് സ്വന്തമാക്കി, മൂന്നാം സ്ഥാനം ട്രോഫിയും ക്യാഷ് അവാർഡും സെന്റ് നോർബട്ടന്‍ കസവനഹള്ളി…
Read Moreനാഗർഹോളെ വനത്തിലൂടെ കടന്നു പോകുന്ന മലയാളി വാഹന യാത്രക്കാരിൽ നിന്ന് പ്രത്യേക പിരിവ് നടത്തുന്നതായി പരാതി
ബെംഗളൂരു: മൈസൂരു വിരാജ്പേട്ട് പാതയിലെ നാഗർഹോളെ വനത്തിലൂടെ കടന്നുപോകുന്ന റോഡിൽ മലയാളി വാഹനയാത്രക്കാരിൽ നിന്ന് വനംവകുപ്പ് പണപ്പിരിവ് നടത്തുന്നതായി റിപ്പോർട്ട്. കേരളത്തിലേക്കുള്ള പ്രധാനപാതയായ ഇവിടെ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പണംപിരിക്കാൻ തുടങ്ങിയത്. മൈസൂരു കഴിഞ്ഞ് ഹുൻസൂരിനുശേഷം വനം തുടങ്ങുന്ന ഭാഗത്തെ അനെചൗക്കൂർ ഗേറ്റിൽനിന്നാണ് പണപ്പിരിവ്. കാറുകൾ പോലുള്ള ചെറിയ വാഹനങ്ങൾക്ക് 20 രൂപയും ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. ‘പ്രവേശന നിരക്ക്’ എന്നപേരിലാണ് പണം പിരിക്കുന്നത്. ഇതുവരെയില്ലാത്ത പുതിയരീതി കൊണ്ടുവന്നതിന്റെ കാരണം വ്യക്തമാക്കാൻ വനംവകുപ്പ് തയ്യാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. കർണാടക…
Read Moreഭാര്യയെ മുത്തലാഖ് ചൊല്ലി നാടു വിടാൻ ശ്രമം ഡോക്ടർ പിടിയിൽ
ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് 40 കാരനായ ഡോക്ടറെ ദില്ലി പോലീസ് പിടികൂടിയത്. യുകെയിലേക്ക് പോകാനായി ആണ് ഇയാൾ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമാണ്. 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. പിന്നാലെ വീടുവിട്ട് പോവുകയായിരുന്നു. ഫെബ്രുവരി…
Read Moreഎൽടിടിഇ നേതാവ് പ്രഭാകരൻ മരിച്ചിട്ടില്ല ; പി നെടുമാരൻ
ചെന്നൈ: എൽടിടിഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവർത്തകനായ നെടുമാരൻ. തമിഴ് വംശത്തിൻറെ മോചനം സംബന്ധിച്ച് പുതിയൊരു പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും നെടുമാരൻ പറഞ്ഞു. തഞ്ചാവൂരിൽ വാർത്താസമ്മേളനത്തിലാണ് നെടുമാരൻ ഈ വെളിപ്പെടുത്തൽ നടത്തിയത് . ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധിയും ആഗോളസാഹചര്യവും രാജപക്സ കുടുംബ അധികാരത്തിൽ നിന്നും പുറത്തായതും എൽടിടിഇ നേതാവായ പ്രഭാകരന് പുറത്തുവരാൻ പ്രേരണ നൽകുന്ന സാഹചര്യമാണ്. ലോകത്തുള്ള മുഴുവൻ തമിഴ് ജനതയും പ്രഭാകരന് പിന്തുണ നൽകണമെന്നും നെടുമാരൻ ആവശ്യപ്പെട്ടു. വേലുപ്പിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും തൻറെ കുടുംബം പ്രഭാകരനുമായി…
Read Moreഎയ്റോ ഇന്ത്യയെ പ്രശംസിച്ച് ബസവരാജ് ബൊമ്മെ
ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്റോ ഇന്ത്യ 2023-ന് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എല്ലാ വര്‍ഷവും ആതിഥേയത്വം വഹിക്കുന്നത് കര്‍ണാടകയ്ക്ക് ഒരു ശീലമായിരിക്കുന്നു. പ്രതിരോധ, വ്യോമയാന മേഖലകളില്‍ ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണ് എയ്റോ ഇന്ത്യ പരിപാടിയെന്നും ബൊമ്മൈ പറഞ്ഞു. വിമാനത്തിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഭാഗങ്ങളും ബെംഗളൂരു നിര്‍മ്മിക്കുന്നു. അതിനാല്‍ ബെംഗളൂരുവില്‍ ഇന്ത്യക്കായി സ്വന്തം വിമാനം നിര്‍മ്മിക്കുന്ന ദിവസം വിദൂരമാകരുത് എന്നതാണ് എന്റെ സ്വപ്നമെന്ന് ബൊമ്മെ കൂട്ടിച്ചേർത്തു.
Read Moreടയർ പൊട്ടി, സർവീസ് നിർത്തി വച്ച് എയർ ഏഷ്യ
ബെംഗളൂരു: എയർ ഏഷ്യ വിമാനത്തിന്റെ ടയറുകളിൽ ഒന്ന് പൊട്ടിയതിനെ തുടർന്ന് സർവീസ് നിർത്തിവച്ചു. ഞായറാഴ്ച ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് യാത്ര തിരിച്ച വിമാനത്തിന്റെ ടയറാണ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് പൂനെയിൽ വിമാനമിറങ്ങിയിരുന്നു. എന്നാൽ ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ടയറിൻറെ കഷണങ്ങൾ ലഭിച്ചു. ഇതിനിടെ പൂനെയിലെത്തിയ വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മൂന്നാം നമ്പർ ടയറിൻറെ വശത്തായി പൊട്ടൽ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് വിമാനത്തിന്റെ തുടർന്നുള്ള സർവീസുകൾ നിർത്തിവയ്ക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ ഉത്തരവിടുകയായിരുന്നു.
Read More