തുർക്കി ഭൂചലനം : ബെംഗളൂരു സ്വദേശിയെ കാണാനില്ല

അങ്കാറ : തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഒരു ഇന്ത്യന്‍ പൗരനെ കാണാതായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ബെംഗളൂരു സ്വദേശിയെയാണ് കാണാതായത്. അദ്ദേഹത്തിന്‍റെ കുടുംബവുമായും ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്‌തമാക്കി. തുര്‍ക്കിയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ പത്ത് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ സുരക്ഷിതരാണ്. തുര്‍ക്കിയിലെ അദാനയില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചതായും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വര്‍മ അറിയിച്ചു.

Read More

മലയാളി ദമ്പതികൾ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ 

ബെംഗളൂരു: മലയാളി ദമ്പതികളെ മംഗളൂരു ഫല്‍നീറിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി രവീന്ദ്രന്‍ (55), സുധ(50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ചൊവ്വാഴ്ച രാത്രി പുറത്ത് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. ബുധനാഴ്ച കാണാത്തതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. രവീന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍ വ്യാപാരിയാണ്. പോലീസ് അന്വേഷണം നടത്തിവരികയാണ്.

Read More

ഐസ്ക്രീമിനുള്ളിൽ ചത്ത തവളയെ കണ്ടെത്തി, കുട്ടികൾ ആശുപത്രിയിൽ

ചെന്നൈ: ഐസ്ക്രീമിന് ഉള്ളിൽ ചത്ത തവളയെ കണ്ടെത്തി. തിരുപ്പറങ്കുൺരം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയിൽ നിന്ന് ജിഗർതണ്ട ഐസ്ക്രീം കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. മധുര ടി.വി.എസ് നഗറിന് സമീപം മണിമേഗല സ്ട്രീറ്റിൽ അൻബു സെൽവവും കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെയാണ് സംഭവം. രാവിലെ 11 മണിക്ക് ക്ഷേത്രത്തിന് സമീപം ലഘുഭക്ഷണ കടയിൽ നിന്ന് കുട്ടികൾക്ക് ഐസ് ക്രീം വാങ്ങി നൽകുകയായിരുന്നു. കുട്ടികൾ ഐസ്ക്രീം കഴിക്കാൻ തുടങ്ങിയപ്പോൾ അതിൽ ചത്ത തവളയെ കണ്ടെത്തി. ഇത് കണ്ട അൻബു സെൽവത്തിന്റെ മകൾ ഇക്കാര്യം…

Read More

പ്രണയദിനം പശുവിനൊപ്പം, കൗ ഹഗ് ഡേ ആയി ആചാരിക്കാൻ കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ നിർദേശം

ന്യൂഡൽഹി: പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവിലുണ്ട്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ്…

Read More

കേരളത്തിൽ ഇന്ധന സെസ് അടക്കം ഒരു നികുതിയും കുറയ്ക്കില്ല: ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന സെസ് അടക്കം ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ഇന്ധന സെസ് കുറയ്ക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. പത്രങ്ങളിൽ കുറയ്ക്കുമെന്ന് പറഞ്ഞതാണ് യു.ഡി.എഫിന് ബുദ്ധിമുട്ടായതെന്നും കുറച്ചാൽ തങ്ങളുടെ വിജയമാണെന്ന് പറയാമെന്നാണ് പ്രതിപക്ഷം കരുതിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ധനമന്ത്രി പറഞ്ഞു. ലോകത്ത് നടക്കുന്നതൊന്നും കാണാതെ സംസ്ഥാന സർക്കാരിനെ മാത്രം വിമർശിച്ചാൽ മതിയോയെന്നും അദ്ദേഹം ചോദിച്ചു. കേരളം കട്ടപ്പുറത്താകുമെന്ന് പറഞ്ഞവരുടെ സ്വപ്‌നം കട്ടപ്പുറത്താകുമെന്നും മന്ത്രി പരിഹസിച്ചു. വിദേശത്ത് പോകുന്നതും കാറ്…

Read More

മാളികപ്പുറം ഒടിടി യിലേക്ക്

ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ഒടിടി റിലീസിന് എത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 15 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പ്രദർശനത്തിനു എത്തും. റിലീസ് ചെയ്ത് ഏഴാം ആഴ്ചയിലും ചിത്രം തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 2022 ഡിസംബർ 30നാണ് മാളികപ്പുറം തിയേറ്ററിൽ എത്തിയത്.  നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അയ്യപ്പന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തിയത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയത്. മനോജ് കെ. ജയൻ, സൈജു…

Read More

വ്യാജ പെർമിറ്റുമായി കേരളത്തിലേക്ക് പോയ ലോറി പിടിയിൽ 

ബെംഗളൂരു: വ്യാജ ഓണ്‍ലൈന്‍ പെര്‍മിറ്റുമായി കണ്ണൂര്‍ മാക്കൂട്ടത്ത് ലോറി പിടിയില്‍. കര്‍ണാടകയില്‍ നിന്നും പച്ചക്കറിയുമായി പോയ ലോറിയാണ് വ്യാജ പെര്‍മിറ്റ് ഉപയോഗിച്ച്‌ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്. പരിശോധനയില്‍ ഇത് വ്യക്തമായതോടെ ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ ലോറി ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വ്യാജ പെര്‍മിറ്റ് തട്ടിപ്പിനെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെര്‍മിറ്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗമാക്കിയതിനു പിന്നാലെയാണ് പഴയ പെര്‍മിറ്റുകള്‍ എഡിറ്റ് ചെയ്ത് ഇത്തരത്തില്‍ ലോറികള്‍ അതിര്‍ത്തി കടക്കുന്നത്. ഒറ്റനോട്ടത്തില്‍ വ്യാജ പെര്‍മിറ്റ് രേഖകള്‍ മനസിലാകില്ലെന്നതാണ് തട്ടിപ്പ് ആവര്‍ത്തിക്കാന്‍ കാരണവും…

Read More

ഭക്ഷ്യ വിഷബാധ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു 

ബെംഗളൂരു: ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥികൾ ആശുപത്രിയിൽ ആയതിനെ തുടർന്ന് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന മംഗളൂരു സിറ്റി നഴ്‌സിംഗ് കോളജ് എന്ന സ്വകാര്യ സ്ഥാപനം അനിശ്ചിതകാലത്തേക്ക് അടച്ചു. ഞായറാഴ്ച രാത്രി കോളജ് വനിത ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട മലയാളികള്‍ ഉള്‍പെടെ 137 വിദ്യാര്‍ഥികളെ രണ്ടു ദിവസങ്ങളിലായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനം അടച്ചിടുന്നതെന്ന് പ്രിന്‍സിപല്‍ ശാന്തി ലോബോ അറിയിച്ചു. എ ജെ, ഫാദര്‍ മുള്ളേര്‍സ്, കെഎംസി, യൂനിറ്റി, സിറ്റി എന്നീ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിച്ച കുട്ടികളില്‍ ഏറെ പേരേയും രക്ഷിതാക്കള്‍…

Read More

കോളേജ് സുഹൃത്തായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കേസിൽ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിൽ മുൻ കോളേജ് സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ആന്ധ്രാപ്രദേശ് സ്വദേശിയായ 23 കാരൻ അറസ്റ്റിൽ. യുവതിയുടെ സുഹൃത്തിനെ പീഡിപ്പിച്ചതിന് ഇയാളുടെ സുഹൃത്തും അറസ്റ്റിൽ. പശ്ചിമ ഗോദാവരി സ്വദേശിയായ ഗരാകിപതി അജയ് വെങ്കട് സായ് (23), ബിഹാറിലെ മുസാഫർപൂർ സ്വദേശി ആദിത്യ അഭിരാജ് (26) എന്നിവരാണ് പിടിയിലായത്. പഞ്ചാബിലെ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന യുവതിയെ അജയ്‌ക്ക് നാല് വർഷമായി പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. എംടെക് വിദ്യാർത്ഥിയും അജയന്റെ സുഹൃത്തുമായ ആദിത്യയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഫെബ്രുവരി അഞ്ചിന്, രണ്ടാമത്തെ ഇരയുമായി കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ഷോപ്പിംഗ് നടത്തുമ്പോൾ…

Read More

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേ: മൈസൂരു ഭാഗത്തെ അവസാന മൈൽ പ്രവൃത്തികൾ ആരംഭിച്ചു

ബെംഗളൂരു : മൈസൂരു-ബെംഗളൂരു ആക്‌സസ് കൺട്രോൾഡ് എക്‌സ്‌പ്രസ്‌വേ (NH-275) 10-വരി പാതയുടെ മൈസൂരു ഭാഗത്തെ അവസാന മൈൽ ജോലികൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഏറ്റെടുത്തു . ബാക്കിയുള്ള ഹൈവേയും ബൈപാസുകളും പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടും പണികൾ മുടങ്ങുകയായിരുന്നു. ഫെബ്രുവരി അവസാനത്തോടെയുള്ള സമയപരിധി പൂർത്തീകരിക്കാൻ ജോലികൾ ദ്രുതഗതിയിലാണ് നടക്കുന്നത്. കലസ്തവാടിക്ക് സമീപം പഴയ പാലം പൊളിച്ചുനീക്കി അലൈൻമെന്റ് മാറ്റി പുനർനിർമിക്കും. നേരത്തെയുള്ള പാലം ഇടുങ്ങിയതും തിരക്കേറിയതും കനത്ത മഴ പെയ്താൽ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവായിരുന്നു. കനത്ത മഴ പെയ്താലും…

Read More
Click Here to Follow Us