ബെംഗളൂരു: മംഗളൂരു സൂറത്ത്ക്കലിനടുത്തുള്ള ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടെ തിരമാലകളിൽപെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു നഗരത്തിൽ കെ.പി.ടിയിൽ ഡിപ്ലോമ വിദ്യാർത്ഥിയായ സത്യത്തിന്റെ (18) മൃതദേഹം ലൈറ്റ് ഹൗസ് ബീച്ചിൽ നിന്ന് 1.5 കിലോമീറ്റർ അകലെ റെഡ് റോക്ക് ബീച്ചിൽ കണ്ടെത്തി. സത്യവും സുഹൃത്തും ശനിയാഴ്ച കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇരുവരും തിരമാലകളിൽപെടുകയായിരുന്നു. സത്യത്തിന്റെ സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. സത്യത്തെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.
Read MoreMonth: January 2023
വൈദ്യുത വാഹനങ്ങളോട് പ്രിയമേറുന്നു; റജിസ്ട്രേഷനിൽ വൻ കുതിച്ച് ചാട്ടം !
ബെംഗളൂരു : വൈദ്യുത വാഹനങ്ങളോട് സംസ്ഥാനത്ത് ഉള്ളവർക്ക് താൽപ്പര്യം കൂടുന്നതായാണ് കണക്കുകൾ പറയുന്നത്, കഴിഞ്ഞ 3 വർഷത്തെ വൈദ്യുത വാഹനങ്ങളുടെ റെജിസ്ട്രേഷൻ്റെ കണക്കെടുത്താൽ 1500% ൽ അധികമാണ് വളർച്ച കാണിക്കുന്നത്. കേന്ദ്ര ഗതാഗത വകുപ്പിൻ്റെ കണക്ക് പ്രകാരം 2019 ൽ ആകെ റെജിസ്റ്റർ ചെയ്ത വൈദ്യുത വാഹനങ്ങളുടെ എണ്ണം 6150 ആണ്. എന്നാൽ 2022 ൽ അത് 95856 ആയി ഉയർന്നു. സംസ്ഥാനത്ത് 2.9 കോടി വാഹനങ്ങൾ ഉണ്ട് എന്നാണ് കണക്ക് അതിൽ 1.5 ലക്ഷം വൈദ്യുത വാഹനങ്ങൾ ആണ്, അതിൽ തന്നെ 1.3…
Read Moreഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം സംസ്ഥാനത്ത് 96 ലക്ഷം കേസുകൾ !
ബെംഗളൂരു : ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തത് 96 ലക്ഷം കേസുകൾ. മദ്യപിച്ച് വാഹനമോടിച്ചവർക്ക് എതിരെ 26017 കേസുകൾ റജിസ്റ്റർ ചെയ്തു. 64.96 ലക്ഷം കേസുകൾ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത ഇരുചക്രവാഹനക്കാർക്ക് എതിരെ റജിസ്റ്റർ ചെയ്തു. അനധികൃത പാർക്കിംഗിന് 10.38 ലക്ഷം കേസുകൾ എടുത്തു, 3.82 ലക്ഷം കേസുകൾ ട്രാഫിക് സിഗ്നൽ ലംഘിച്ചവർക്ക് എതിരെയായിരുന്നു. ഇരുചക്രവാഹനങ്ങളിൽ പരിധിക്ക് പുറത്ത് ആളുകളുമായി സഞ്ചരിച്ചതിന് 1.4 ലക്ഷം കേസുകൾ ആണ് എടുത്തത്. നടപ്പാതയിലൂടെ വണ്ടി ഓടിച്ചതിന് 17084 കേസുകളും ബൈക്കിൽ അഭ്യാസം…
Read Moreകാറും കെഎസ്ആർടിസി യും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 4 മരണം
ബെംഗളൂരു: കർണാടക കാർവാറിലെ അങ്കോളയിൽ കാർ അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. ദേശീയ പാത 66 ൽ അങ്കോളയിൽ ബലേഗുളിയിൽ കർണാടക ആർ. ടി. സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ച തിരൂർ സ്വദേശി നിപുൺ പി തെക്കേപ്പാട്ട്, തൃശൂർ വടുകര പുളിയംപൊടി പീറ്ററിന്റെ മകൻ ജെയിംസ് ആൽബർട്ട്, കന്യാകുമാരി സ്വദേശി ആനന്ദ് ശേഖർ, തിരുപ്പതി സ്വദേശി അരുൺ പാണ്ഡ്യൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് ലതീബ് ഗുരുതര പരിക്കുകളോടെ…
Read Moreഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, മലയാളി യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെംഗളൂരു: മെതിക്കുന്നതിനായി റോഡരികില്‍ ഇറക്കിയിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ കയറിയിറങ്ങിയ കാര്‍ കത്തിനശിച്ചു. ആറ് മലയാളി യുവാക്കള്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹൊന്നഗൗഡനഹള്ളി-ഗോപാല്‍പുര റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. റോഡില്‍ മെതിക്കാനിട്ടിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ വാഹനം കയറിയപ്പോള്‍ ടയറിനിടയില്‍ മുതിര കുടുങ്ങിയതാണ് അപകടകാരണം. വാഹനത്തിന് തീപിടിക്കാന്‍ ആരംഭിച്ചതോടെ യുവാക്കള്‍ കാറില്‍ നിന്നിറങ്ങിയോടി. നാട്ടുകാര്‍ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയും ഗുണ്ടല്‍പേട്ട് പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു. നെല്ല്, കുത്തരി, റാഗി വിളകള്‍ തുടങ്ങിയവ തൊണ്ടില്‍…
Read Moreമംഗളൂരുവിൽ ക്രിക്കറ്റ് കളി കഴിഞ്ഞു മടങ്ങിയവർക്ക് നേരെ ലാത്തി വീശി, 11 വയസുകാരന് പരിക്ക്
ബെംഗളൂരു: മംഗളൂരു തണ്ണീര്‍ഭാവി ബീച്ചില്‍ ക്രിക്കറ്റ് കളിച്ച് മടങ്ങുകയായിരുന്നവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും പി.യു വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വാരാന്ത്യവും പുതുവര്‍ഷവും ആയതിനാല്‍ തണ്ണീര്‍ഭാവി ബീച്ചില്‍ ഞായറാഴ്ച സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച മുതല്‍ ബീച്ചിലേക്കുള്ള റോഡില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിച്ച് മടങ്ങുകയായിരുന്നവരെ പോലീസ് തടഞ്ഞത് വാക്കുതര്‍ക്കത്തിന് കാരണമായി. ക്രിക്കറ്റ് കളി റോഡില്‍ ഗതാഗത തടസത്തിന് കാരണമാകുന്നുവെന്നായിരുന്നു പോലീസിന്റെ ആരോപണം. വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെയാണ് പോലീസ് ലാത്തിവീശിയത്.…
Read Moreപ്രണയം നിരസിച്ചു, പെൺകുട്ടിയെ കുത്തി കൊന്നു, പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പത്തൊമ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു സ്വദേശിനി ലയസ്മിതയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി പവന്‍ കല്യാണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലയസ്മിതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കൊണ്ടാണ് പവന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബെംഗളൂരുവിലെ പ്രസിഡന്‍സി കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ കോളേജ് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു കോളജിലെ വിദ്യാര്‍ഥിയായ പവന്‍, ലയസ്മിതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കോളേജ് പരിസരത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
Read Moreവ്യവസായി ആത്മഹത്യ ചെയ്തു, ബിജെപി എംഎൽഎ ക്കെതിരെ ആരോപണം
ബെംഗളൂരു: വ്യവസായി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. അമ്പളിപുര വൈറ്റഫീല്‍ഡില്‍ താമസിക്കുന്ന പ്രദീപ് എസി (47) യാണ് ജീവനൊടുക്കിയത്. ബിജെപി എംഎല്‍എ അടക്കമുള്ള ആറ് പേര്‍ തന്നെ ചതിച്ചതില്‍ വിഷമിച്ചാണ് താന്‍ ജീവനൊടുക്കുന്നതെന്ന് പറയുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കഗ്ഗളിപുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറില്‍ വെടി വെച്ചു മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. എട്ട് പേജുള്ള ആത്മഹത്യ കുറിപ്പില്‍ ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലിയുടെ പേരും മറ്റ് ചിലരുടെ പേരുകളുമുണ്ട്. 2010…
Read Moreകോവിഡ് ബാധിച്ച യുവതി മരിച്ചു
ബെംഗളൂരു: കോവിഡ് ബാധിച്ച് മൈസൂരു കെ.ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 29കാരി മരിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന യുവതി ദീര്‍ഘകാലമായി മരുന്ന് മുടക്കിയിരുന്നെന്ന് ആശുപത്രി ഡയറക്ടര്‍ കെ.ആര്‍.ദാക്ഷായണി പറഞ്ഞു. യുവതിയുടെ മറ്റു ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് പ്രധാന കാരണമായതെന്നും കോവിഡ് മാത്രമല്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി. നീണ്ട ഇടവേളക്കുശേഷം മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണമാണിത്. 2022 ഡിസംബര്‍ 30 വരെ 2,572 പേരാണ് മൈസൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,33,981 പേര്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍, ആറ് രോഗികളാണുള്ളത്.
Read Moreവിദ്യാർത്ഥിനി കാർ ഇടിച്ചു മരിച്ചു, റോഡ് ഉപരോധിച്ച് നാട്ടുകാർ
ബെംഗളൂരു: കര്‍ണാടകയിലെ ബെളഗാവി ജില്ലയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കാര്‍ ഇടിച്ച് മരിച്ചതിനെ തുടർന്ന് സര്‍ക്കാരിന്റെ അനാസ്ഥയിലും ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിലും പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഞായറാഴ്ച ശിവനൂര്‍ ഗ്രാമത്തിലാണ് അക്കവ്വ ഹൂളിക്കാട്ടി പെണ്‍കുട്ടി കാറിടിച്ച് മരിച്ചത്. ഗതാഗത സൗകര്യം ആവശ്യപ്പെട്ട് കിറ്റൂര്‍ എം.എല്‍.എ ദൊഡ്ഡഗൗഡര്‍ മഹന്തേഷിന് രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയെങ്കിലും പരിഹാരം കണ്ടില്ലെന്ന് പറയുന്നു.
Read More