വരൾച്ച മുന്നൊരുക്കം സജ്ജമാകുന്നു: വേനൽക്കാലത്തും കുടിവെള്ളം വീടുകളിലെത്തും

ബംഗളുരു : വരൾച്ച മുന്നൊരുക്കത്തിന്റെ ഭാഗമായി കൂടുതൽ വീടുകളിൽ നദീജലം ശുദ്ധീകരിച്ച് എത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു.

അമൃത് 2.0 ജല പദ്ധതിക്ക് കീഴിൽ മൈസൂരുവിലെ 12,000 വീടുകൾക്ക് ഉടൻ നദീജലം ലഭിക്കും.

വീടുകളിൽ കുഴൽക്കിണറുകൾ മാറ്റി സ്ഥിരമായ കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിടുകയെന്നതാണ് ലക്ഷ്യം.

വേനൽക്കാലത്തടക്കം വീടുകളിൽ തുടർച്ചയായി കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 273.28 കോടി ചെലവിട്ടാണ് കർണാടക അർബൻ വാട്ടർ സപ്ലൈ ബോർഡിന്റെ നേതൃത്വത്തിൽ പദ്ധതി യാഥാർഥ്യമാകുന്നത്.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

ജലവിതരണം ഉറപ്പാക്കാനായി 385 കിലോമീറ്റർ പൈപ്പ് ലൈനുകളും 25 ജലസംഭരണികളുമാണ് ഒരുക്കുക.

പദ്ധതി ഏതാണ്ട് 70 ശതമാനം പൂർത്തിയായി. എന്നാൽ, റോഡുകളോട് ചേർന്നുള്ള പൈപ്പ് ലൈൻ നിർമാണത്തിന് ദേശീയപാതാ അതോറിറ്റിയുടെ അനുമതി മാത്രമേ ഇനി ലഭിക്കാനുള്ളൂ.

അതിന്റെ പ്രവൃത്തികൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ  പറഞ്ഞു

ഹൂട്ട്ഗള്ളി, ശ്രീരാംപുര, രാമനഹള്ളി, ബൊഗാദി, കഡകോല വില്ലേജുകളിലെ വീടുകളിലാണ് കുടിവെള്ളമെത്തിക്കുക. കാവേരി, കബനി, മേലാപൂർ നദികളിൽ നിന്നുള്ള വെള്ളമാണെത്തിക്കുക.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

ശ്രീരാംപുര, കഡകോല വില്ലേജുകളിലെ വീടുകളിൽ കബനിയിൽനിന്നുള്ള വെള്ളമാണ് വിതരണം ചെയ്യുക. രാമനഹള്ളിയിൽ മേലാപൂരയിൽനിന്ന് കുടിവെള്ളമെത്തും. മറ്റ് രണ്ട് വില്ലേജുകളിൽ കബനിയിൽനിന്നും വെള്ളമാണെത്തിക്കു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
[masterslider id="10"]

Related posts