ബെംഗളൂരു: നിഡഗുണ്ടി താലൂക്കിലെ ബെനാല്‍ ഗ്രാമത്തിന് സമീപം അല്‍മാട്ടി ഇടതുകര കനാലിലേക്ക് നാല് മക്കളെ എറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാല് കുട്ടികളും മുങ്ങി മരിച്ചപ്പോള്‍, യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ സുഖം പ്രാപിക്കുകയും ചെയ്തു. കോല്‍ഹാർ താലൂക്കിലെ തെല്‍ഗി ഗ്രാമത്തില്‍ താമസിക്കുന്ന ഭാഗ്യ എന്ന യുവതിയാണ് തന്റെ മക്കളായ തനു നിഗരാജ് ഭജൻത്രി (5), രക്ഷാ നിംഗരാജ് ഭജൻത്രി (3), ഹസൻ നിംഗരാജ് ഭജൻത്രി, ഹുസൈൻ നിംഗരാജ് ഭജൻത്രി (13 മാസം) എന്നിവരെ കനാലില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം…
Read MoreDay: 13 January 2025
വാഹനാപകടത്തിൽപ്പെട്ട വരെ ആശുപത്രിയിൽ എത്തിച്ചാൽ 25000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വാഹനാപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 25000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്രസർക്കാർ. നിലവില്‍ 5000 രൂപയാണ് നല്‍കിയിരുന്നത്. പുണെയില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. നടൻ അനുപം ഖേറുമായി റോഡ് സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിതോഷിക തുക വർധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയത്തിന് നിർദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലോ ട്രോമാ സെൻററിലോ കൊണ്ടുപോകുന്ന ഒരാള്‍ക്ക് നിലവിലെ തുക വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. റോഡപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍…
Read Moreജയം രവി പേര് മാറ്റി; ഇനി പുതിയ പേരെന്ന് താരം
ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം ‘ജയം രവി’ പേരുമാറ്റി. ഇനിമുതല്‍ ‘രവി’ അല്ലെങ്കില്‍ ‘രവി മോഹൻ’ എന്ന് അഭിസംബോധന ചെയ്യണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രവി ഇക്കാര്യം അറിയിച്ചത്. നടന്റെ ആരാധക കൂട്ടായ്മ ‘രവി മോഹൻ ഫാൻസ് ഫൗണ്ടേഷൻ’ എന്ന പേരില്‍ അറിയപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു. സുഹൃത്തുക്കളെയും ആരാധകരെയും മാദ്ധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്താണ് നടൻ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ… “ഈ ദിവസം മുതല്‍ ഞാൻ രവി/രവി മോഹൻ എന്ന പേരില്‍ അറിയപ്പെടും. എന്റെ വ്യക്തിപരവും…
Read Moreമംഗളൂരുവിലെ വീടുകളിൽ കവർച്ച; മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ നിരവധി വീടുകളില്‍ നിന്ന് 21 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പ്രത്യേക സംഘം അറസ്റ്റുചെയ്തു. കാസർകോട് മഞ്ചേശ്വരം ഹൊസങ്കടി മൂടമ്ബൈലു നാവിലുഗിരിയില്‍ താമസിക്കുന്ന ഉപ്പള ഗുഡ്ഡെമനെ സ്വദേശി കെ. സൂരജാണ് (36) അറസ്റ്റിലായത്. കഴിഞ്ഞ മാസം 20ന് പുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ഭക്തകോടിയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഇല്ലാത്ത സമയത്ത് അലമാരയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ദക്ഷിണ കന്നടയിലെ പല സ്ഥലങ്ങളിലും സമാനമായ പകല്‍ കവർച്ച നടന്നു. മോഷണത്തിന് ഉപയോഗിച്ച…
Read Moreവിവാഹത്തിന് മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം വേണ്ടെന്ന് വച്ച് വധു
ബെംഗളൂരു: സ്വന്തം വിവാഹച്ചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ യുവാവിനെ ഒഴിവാക്കി വധുവിന്റെ കുടുംബം. മദ്യപിച്ചു മദോന്മത്തനായ വരന്‍ താലിമാല എടുത്തു വലിച്ചെറിഞ്ഞു. ഇതോടെയാണ് ബന്ധം ഒഴിവാക്കാന്‍ വധുവിന്റെ കുടുംബം തീരുമാനിച്ചത്. വരനും സംഘവും തിരികെ പോവണമെന്ന് വധുവിന്റെ മാതാവ് കൈകൂപ്പി പറയുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവന്റെ സ്വഭാവം ഇപ്പോഴേ ഇങ്ങനെയാണെങ്കില്‍ എന്റെ മകളുടെ ഭാവി എന്തായിരിക്കും എന്നാണ് മാതാവ് പറയുന്നത്. യുവതിയുടെയും കുടുംബത്തിന്റെയും നിലപാടിനെ സോഷ്യല്‍ മീഡീയ സ്വാഗതം ചെയ്തു. മദ്യപാനികള്‍ക്കും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കരുതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ലഹരിവസ്തുക്കള്‍…
Read Moreനഗരത്തില്‍ തേങ്ങ കരിമ്പ് ശര്‍ക്കര എന്നിവയുടെ വിലയില്‍ വര്‍ധന
ബെംഗളൂരു: സംക്രാന്തി എത്തിയതോടെ കരിമ്പ് ശര്‍ക്കര തേങ്ങ വില കുതിച്ചുയര്‍ന്നു. കരിമ്പ് 10 എണ്ണം അടങ്ങിയ ഒരു കെട്ടിന് 700-900 രൂപ വരെയാണ് വില. ഇത് മുന്‍പ് 500 ല്‍ താഴെയായിരുന്നു . ഒരെണ്ണത്തിന് 100-150 രൂപ വരെയായിരുന്നു ചില്ലറ വില്‍പന വില. മേല്‍ത്തരം ശര്‍ക്കര കിലോയ്ക്ക് 150-200 രൂപ വരെയായി വില ഉയര്‍ന്നിട്ടുണ്ട്. വലിയ തേങ്ങ ഒരെണ്ണത്തിന് 50-60 രൂപയും ഇടത്തരം തേങ്ങയ്ക്ക് 40-50 രൂപയുമാണ് വില. തേങ്ങ വില മാറ്റമില്ലാതെ തുടരുകയാണ് എന്നാണ് വ്യാപാരികള്‍ പറയുന്നത്.
Read Moreമിണ്ടാപ്രാണികളോടുള്ള ക്രൂരത: പശുക്കളുടെ അകിട് അറുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ
ബെംഗളൂരു: ചാംരാജ്പേട്ടിൽ പശുക്കളുടെ അകിട് അറുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. സംഭവസമയം ഇയാൾ മദ്യ ലഹരിയിലാണ് ക്രൂരകൃത്യം ചെയ്‌തതെന്നാണ് നിഗമനം. ബിഹാർ സ്വദേശി ഷെയ്ഖ് നാസർ ആണ് അറസ്റ്റിലായത്. ചാംരാജ്പേട്ടിലെ വിനായക് നഗറിൽ കഴിഞ്ഞ ദിവസമാണ് ആർഎസ്‌എസ് പ്രവർത്തകൻ കർണൻ എന്നയാളുടെ മൂന്നു പശുക്കൾ ആക്രമത്തിന് ഇരയായത്. മൂന്നു പശുക്കളും ചോരവാർന്ന് തൊഴുത്തിൽ നിന്ന് നിലവിളിച്ചതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. ഈ വീടിനു സമീപത്ത് തയ്യൽ കടയിൽ സഹായി ആയി ജോലി ചെയ്തിരുന്നയാളാണ് പിടിയിലായ ഷെയ്ഖ് നാസർ. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ…
Read Moreമകരസംക്രാന്തി, പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി നഗരം
ബെംഗളൂരു: മകരസംക്രാന്തി, പൊങ്കല്‍ ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി നഗരം. ക്ഷേത്രങ്ങളില്‍ മകരവിളക്ക് ഉത്സവത്തിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നഗരത്തില്‍ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം പൂക്കളും പൂജാദ്രവ്യങ്ങളും വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു ഇന്നലെ. കരിമ്പ്, പൊരി, ശര്‍ക്കര എന്നിവയുടെ വില്‍പ്പനയ്ക്കായി താല്‍്ക്കാലിക സ്റ്റാളുകള്‍ സ്ഥാപിച്ചിട്ടിട്ടുണ്ട്. സംക്രാന്തി സ്‌പെഷ്യല്‍ വിഭവമായ എളള് ബെല്ലയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ ഒരുക്കി. നാളെ ശബരിമല പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ തത്സമയം കാണാന്‍ വലിയ സ്‌ക്രീന്‍ ഉള്‍പ്പടെ ക്ഷേത്രങ്ങളില്‍ ഒരുക്കി.
Read Moreനഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
ബെംഗളൂരു: ബനശങ്കരി ക്ഷേത്രത്തില്‍ ഇന്ന് ബ്രഹ്‌മരഥോത്സവം നടക്കുന്നതിനാല്‍ കനക്പുര മെയിന്‍ റോഡിലെ ബനശങ്കരി മുതല്‍ സാരക്കി മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക്ക് പോലീസ് അറിയിച്ചു
Read Moreനഗരത്തിൽ ഇന്ന് മുതൽ തിങ്കളാഴ്ചകളിൽ മെട്രോ സർവീസ് നേരത്തെ ആരംഭിക്കും
ബെംഗളൂരു: നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലൊന്നാണ് തിങ്കളാഴ്ച. വാരാന്ത്യം നാട്ടിൽ ചെലവഴിച്ച് തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങിയെത്തുന്ന ദിവസമാണിത്. അതിരാവിലെ മൂന്നു മണിയോടെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വന്നിറങ്ങുന്നവരുടെ തിരക്ക് തുടങ്ങുകയായി. എന്നാൽ ഈ സമയങ്ങളിൽ വാഹനം കിട്ടുകയെന്നത് യാത്രക്കാർക്ക് വലിയൊരു പ്രതിസന്ധിയാണ്. ഇനി മുതൽ തിങ്കളാഴ്ചകളിൽ ബെംഗളൂരു മെട്രോ നേരത്തെ ആരംഭിക്കും. ജനുവരി 13 തിങ്കളാഴ്ച മുതൽ പുലർച്ചെ 4.15 മുതൽ സർവീസ് ആരംഭിക്കും. നേരത്തെ ഇത് 5.00 മണി ആയിരുന്നു. സുരക്ഷയും ഇരട്ടിയിലധികം നിരക്കും പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.…
Read More