ബെംഗളൂരു:ബെംഗളൂരു ഇസ്‌ലാഹി സെൻറർ എല്ലാ റമളാൻ മാസത്തിലും നടത്തുന്ന ഇഫ്താർ സംഗമം ഇത്തവണ മാർച്ച് 26 ന് നടത്താൻ തീരുമാനിച്ചതായി ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് നോമ്പ് തുറയും പ്രമുഖ പണ്ഡിതന്മാരുടെ പഠന ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9900001339
Read MoreMonth: January 2023
കർണാടകയിൽ ബിജെപി യോട് ഏറ്റുമുട്ടാൻ ശ്രീരാമസേന
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ച് ശ്രീരാമസേന. 25 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ശ്രീരാമസേന വ്യക്തമാക്കിയത്.ഇതില്‍ 10 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതായും സംഘടന വ്യക്തമാക്കി. 2014 മുതല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീരാമസേന താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബി ജെ പിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല’, മുത്തലിക്ക് പറഞ്ഞു. അതുകൊണ്ടാണ് ഇത്തവണ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും മുത്തലിക് വ്യക്തമാക്കി. ബി ജെ പി സര്‍ക്കാരിനേയും മുത്തലിക്ക് രൂക്ഷമായി വിമര്‍ശിച്ചു. സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ഹിന്ദുത്വത്തെ ആഘോഷിക്കുകയുമാണ് ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. മുത്തലിക്ക് പറഞ്ഞു.
Read Moreകന്നഡ സാഹിത്യകാരി സാറ അബൂബക്കർ അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റും കാസര്‍കോട് സ്വദേശിനിയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നോവലുകള്‍ എഴുതിയിരുന്നു. കന്നഡയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്. പ്രമുഖ അഭിഭാഷകനായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അഡ്വ. അഹമ്മദിന്റെ മകളാണ്. മക്കള്‍: അബ്ദുല്ല (അമേരിക്ക), നാസര്‍ (ഫിഷറീസ് കോളേജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ് മംഗളൂരു),…
Read Moreകർണാടകയിൽ ജെഡിഎസ് സർക്കാർ രൂപീകരിക്കും ; കുമാരസ്വാമി
ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ജെ ഡി(എസ്) അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി എച്ച്‌ഡി കുമാരസ്വാമി. നിയമസഭ തിരഞ്ഞെടുപ്പിൽ ജെ ഡി എസിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്. അധികാരത്തിലെത്തിയാൽ കർഷകരെ സഹായിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി നടത്തുന്ന പഞ്ചരത്‌ന യാത്ര കലബുറഗി ജില്ലയിലെ അലന്ദയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ ഡി എസ് സർക്കാർ അധികാരത്തിലെത്തുന്നതോടെ കർഷകർക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. കർഷകരുടെ 25,000 കോടി വായ്പ എഴുതിത്തള്ളാൻ ഞാൻ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ…
Read Moreമെട്രോ തൂൺ തകർന്ന സംഭവം, സർക്കാരിനെ വിമർശിച്ച് ശിവകുമാർ
ബെംഗളൂരു: നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയും മകനും മരിച്ച സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി.കെ ശിവകുമാർ. യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും 40 ശതമാനം കമ്മീഷൻ സർക്കാറിന്റെ പ്രവർത്തന ഫലമാണ് അപകടമെന്നും ശിവകുമാർ ആരോപിച്ചു. ബംഗളൂരുവിലെ നാഗവര ഏരിയയിൽ കല്യാൺ നഗർ – എച്ച്.ആർ.ബി.ആർ. ലേഔട്ട് റോഡിലാണ് നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നത്. അപകടത്തിൽ തേജസ്വി (25), മകൻ വിഹാൻ മരിച്ചു. തേജസ്വിയുടെ ഭർത്താവിനും മറ്റു മൂന്നു പേർക്കും ഗുരുതര പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു…
Read Moreപത്തൊമ്പതുകാരിക്ക് ഹൃദയാഘാതം, രക്ഷകരായി എത്തിയത് ടിടിഇമാർ
മുംബൈ : ട്രെയിനിൽ വെച്ച് പത്തൊമ്പതുകാരിക്ക് ഹൃദയാഘാതം; കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കി രക്ഷകരായി രണ്ട് ടിടിമാർ. നവി മുംബൈയിലെ ഐറോളിയിൽ നിന്ന് ലോക്കൽ ട്രെയിനിൽ കയറിയ 19 കാരിയായ പെൺകുട്ടിയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഗാൻസോളി ആസ്ഥാനമായ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. രണ്ട് ടിടിഇമാരുടെ ഇടപെടലാണ് കുട്ടിയുടെ ജീവൻരക്ഷിച്ചത്. ട്രെയിൻ താനെയിലെത്തിയ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഐസിയുവിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയാഘാതം ഉണ്ടായതായി സ്ഥിരീകരിച്ചു. എന്നാൽ നേരിയതോതിലുള്ള ഹൃദയാഘാതമാണ് ഉണ്ടായതെന്ന് ഡോക്ടർമാർ…
Read Moreമെട്രോ തൂൺ തകർന്നു വീണു, 2 പേർ മരിച്ചു
ബെംഗളൂരു: നിര്‍മ്മാണത്തിലിരുന്ന മെട്രോ പില്ലര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രികരായ അമ്മയും രണ്ടുവയസുള്ള കുഞ്ഞുമാണ് മരിച്ചത്. ബെംഗളൂരുവിലെ നാഗവര മേഖലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. കല്യാണ്‍ നഗറില്‍ നിന്ന് എച്ച്‌ആര്‍ബിആര്‍ ലേഔട്ടിലേക്കുള്ള റോഡില്‍ നിര്‍മിക്കുന്ന മെട്രോ റെയില്‍വേ തൂണാണ് തകര്‍ന്നുവീണത്. ബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടം നടന്ന ഉടനെ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Read Moreപമ്പയിൽ കേരള – കർണാടക സ്വാമിമാർ തമ്മിൽ അടിപിടി
ശബരിമല : വിരി വെയ്ക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ പമ്പ വലിയാനവട്ടത്ത് കര്‍ണാടകയിലും കേരളത്തിലും നിന്നുള്ള ഭക്തര്‍ തമ്മിലടിച്ചു. വിരിപ്പുരയില്‍ വിരി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. തലശേരി സ്വദേശിയായ സ്വാമി ഭക്തന്റെ തലയടിച്ചു പൊട്ടിച്ചു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരും കാസര്‍കോഡ്, തലശേരി ഭാഗങ്ങളില്‍ നിന്നുളള സ്വാമിമാരുമായിട്ടാണ് സംഘട്ടനമുണ്ടായത്. കാസര്‍കോഡ് വെള്ളരിമുണ്ട പുലിക്കോടന്‍ വീട്ടില്‍ നാരായണ(78)നാണ് തലയ്ക്ക് അടിയേറ്റത്. ഇദ്ദേഹത്തിന്റെ തലയില്‍ ഏഴു തുന്നലിടേണ്ടി വന്നു. വിശദ പരിശോധനയ്ക്കും സ്‌കാനിങ്ങിനും മറ്റുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക്…
Read Moreക്രിപ്റ്റോകറൻസി തട്ടിപ്പ്, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
ബെംഗളൂരു: ക്രിപ്‌റ്റോകറൻസി തട്ടിപ്പിൽ കോടികൾ തട്ടിയ നാലാംഗ സംഘത്തെ പിടികൂടാൻ അന്വേഷണം വ്യാപിപ്പിച്ച് പോലീസ് 4 പേരിൽ നിന്നായി 1.5 കോടി രൂപ തട്ടിയ നാലാംഗ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് സംഘം പരാതിക്കാരെ സമീപിച്ചത്. കൂടുതൽ പണം തിരിച്ചു നൽകും എന്ന് വിശ്വസിപ്പിച്ചാണ് ഇവരിൽ നിന്നെല്ലാം പണം കവർന്നത്.
Read Moreപുതുവത്സരാഘോഷം ജനുവരി 21ന്
ബെംഗളൂരു: കൈരളീ കലാസമിതിയുടെ 61-)മത് പുതുവത്സരാഘോഷം ജനുവരി 21 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കൈരളീ കലാസമിതി ആഡിറ്റോറിയത്തിൽ നടക്കും. പൊതു പരിപാടികൾക്ക് ശേഷം കെപിഎസി യുടെ ഏറ്റവും പുതിയ നാടകം “അപരാജിതർ ” ബെംഗളൂരു മലയാളികൾക്കായി സൗജന്യമായി പ്രദർശനം നടത്തുവാൻ തീരുമാനിച്ചതായും സെക്രട്ടറി പി. കെ . സുധീഷ് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9845439090. പി. കെ. സുധീഷ് 9845439090.
Read More