ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾ മുങ്ങിമരിച്ചു

ബെംഗളൂരു: വിജയനഗര ജില്ലയിലെ ഹാരപ്പനഹള്ളി താലൂക്കിലെ ചന്നഹള്ളി തണ്ടയിൽ ബുധനാഴ്ച ഒരേ കുടുംബത്തിലെ നാല് കൗമാരക്കാർ തടാകത്തിൽ മുങ്ങിമരിച്ചു. അശ്വിനി (17), അഭിഷേക് (14), കാവ്യ (19), അപൂർവ (14) എന്നിവരാണ് മരിച്ചത്.

കരയിൽ ഇരിക്കുകയായിരുന്ന അഭിഷേക് അബദ്ധത്തിൽ വെള്ളത്തിൽ വീണതാണ് സംഭവം. അവനെ രക്ഷിക്കാനുള്ള ശ്രമത്തിൽ മൂത്ത സഹോദരി അശ്വിനി തടാകത്തിലേക്ക് ചാടി. ഇരുവരെയും രക്ഷിക്കാൻ കാവ്യയും അപൂർവയും വെള്ളത്തിൽ ചാടി എന്നാൽ നാലുപേരും മുങ്ങിമരിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ പോലീസും ഫയർഫോഴ്‌സും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

നാലുപേർക്കും നീന്തൽ അറിയില്ലെന്നും സഹായിക്കാൻ ആരും തടാകത്തിനരികിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. തടാകത്തിന് സമീപത്തെ കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന ചില ഗ്രാമവാസികൾ കരയിൽ ചില വസ്ത്രങ്ങൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

പ്രദേശത്തെ നീന്തൽക്കാരെ വിളിച്ചിരുന്നു. എന്നാലിവർ പോലീസിൽ വിവരമറിയിച്ചെങ്കിലും വളരെ വൈകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts